പോലീസ് തലപ്പത്ത് ആഭ്യന്തര കലാപം രൂക്ഷം; സെന്‍കുമാറിന് അധികാരം കൈമാറാതെ വിജിലന്‍സ് ഏറ്റെടുത്ത് ജേക്കബ് തോമസ്

പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡി സ്ഥാനം ഒഴിയണമെങ്കില്‍ സെന്‍കുമാര്‍ അധികാരമേല്‍ക്കണമെന്ന നിലപാടിലാണ് ജേക്കബ് തോമസ് നിന്നിരുന്നതെങ്കിലും സെന്‍കുമാര്‍ തന്റെ അവധി നീട്ടുകയാണുണ്ടായത്. ഇതോടെ ജേക്കബ് തോമസിന് വിജിലന്‍സിന്റെ അധികാരം ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്

പോലീസ് തലപ്പത്ത് ആഭ്യന്തര കലാപം രൂക്ഷം; സെന്‍കുമാറിന് അധികാരം കൈമാറാതെ വിജിലന്‍സ് ഏറ്റെടുത്ത് ജേക്കബ് തോമസ്

ബാര്‍കോഴ കേസ് വിധി സംബന്ധിച്ച് അഭിപ്രായപ്രക്രപടനം നടത്തിയതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച ടിപി സെന്‍കുമാറിന് ജേക്കബ് തോമസിന്റെ പണി. പണിക്ക് മറുപണി നല്‍കി സെനകുമാറും. ഇതോടെ സംസ്ഥാന പോലീസ് ഉന്നതാധികാര കേന്ദ്രത്തിലെ ശീതസമരം വീണ്ടും മുറുകുകയാണെന്ന് തെളിയുന്നു. പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡി സ്ഥാനം ഒഴിയണമെങ്കില്‍ സെന്‍കുമാര്‍ അധികാരമേല്‍ക്കണമെന്ന നിലപാടിലാണ് ജേക്കബ് തോമസ് നിന്നിരുന്നതെങ്കിലും സെന്‍കുമാര്‍ തന്റെ അവധി നീട്ടുകയാണുണ്ടായത്. ഇതോടെ ജേക്കബ് തോമസിന് വിജിലന്‍സിന്റെ അധികാരം ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്.


സംസ്ഥാന പൊലിസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയായി നിയമിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിലവില്‍ ജേക്കബ് തോമസാണ് പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സി.എം.ഡിയുടെ ചുമതല വഹിക്കുന്നത്. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങിയെങ്കിലും ചുമതല ഏറ്റെടുത്തിരുന്നില്ല. പുതിയ ഉദ്യോഗസ്ഥനു നിലവിലുള്ള ഉദ്യോഗസ്ഥന്‍ ഔദ്യോഗികമായി ചുമതല കൈമാറണമെന്നതാണു സര്‍വിസ് കീഴ്വഴക്കമെന്നും അതുകൊണ്ടുതന്നെ തനിക്കു പകരം പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ നിയമിച്ച സെന്‍കുമാറിന് അധികാരം കൈമാറിയിട്ടേ വിജിലന്‍സ് ആസ്ഥാനത്തേക്ക് പോകൂ എന്ന നിലപാടുമാണ് ജേക്കബ് തോമസ് സ്വീകരിച്ചത്.

എന്നാല്‍ ക്രമസമാധാന ചുമതലയില്‍ നിന്നു നീക്കിയതിനു പിന്നാലെ മൂന്നു ദിവസത്തേക്ക് അവധിയില്‍ പ്രവേശിച്ച ടി.പി.സെന്‍കുമാര്‍ തന്റെ അവധി 10 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു.
കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ ചുമതല ഏറ്റെടുക്കില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയ സെന്‍കുമാര്‍ അവധിയില്‍ തുടര്‍ന്നുകൊണ്ട് കേന്ദ്ര ഡെപ്യൂട്ടേഷനുവേണ്ടിശ്രമി്കുകയാണ്. എന്നാല്‍ വിരമിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിയുള്ളതിനാല്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിക്കാനുള്ള സാധ്യത വിരളമാണെന്നാണ് സൂചനകള്‍.

സെന്‍കുമാറിന്റെ ഈ നിലപാടിനെ തുടര്‍ന്ന് ജേക്കബ് തോമസിന് തന്റെ വാശി മാറ്റേണ്ടിവന്നു. വിജിലന്‍സിന്റെ ചുമതല ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പൊലിസ് മേധാവിയായി നിയമിച്ച ഉത്തരവ് കൈപ്പറ്റിയതിനു പിന്നാലെ ബഹ്റ ഇന്നലെ വൈകിട്ട് മൂന്നരയോടെ പൊലിസ് ആസ്ഥാനത്ത് എത്തി ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അധികാര ബാറ്റണ്‍ കൈമാറുന്ന ചടങ്ങില്‍ മുന്‍ പൊലിസ് മേധാവി എന്ന നിലയില്‍ ടി.പി സെന്‍കുമാര്‍ പങ്കെടുക്കാത്തത് വാര്‍ത്തയായിരുന്നു.

Read More >>