മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഇനി പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം; വെള്ളാപ്പള്ളിയുടെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ആ�

പോലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നത് ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണെന്നും അതുകൊണ്ടുതന്നെ തനിക്കേര്‍പ്പെടുത്തിയ പോലീസ് കമാന്‍ഡോ സുരക്ഷ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്റയോടു നിര്‍ദേശിച്ചിരുന്നു. വി.ഐ.പികള്‍ക്ക് അകമ്പടി സേവിക്കേണ്ടതിനാല്‍ പോലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിനു പോലീസുകാരില്ലെന്ന വിമര്‍ശനം നിലനിക്കേയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക്  ഇനി പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം; വെള്ളാപ്പള്ളിയുടെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ആ�

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഇനി പൈലറ്റും എസ്‌കോര്‍ട്ടും ഇല്ല. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ അവലോകനസമിതിയാണ് പ്രസ്തുത തീരുമാനം കൈക്കൊണ്ടത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. ഇനി സെഡ് കാറ്റഗറി സുരക്ഷ മാത്രമേ ഉമ്മന്‍ചാണ്ടിക്കുണ്ടാകുകയുള്ളു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ആറു പോലീസുകാരെയും പിന്‍വലിച്ചിട്ടുണ്ട്. ഇനിമുതല്‍ അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സിഐഎസ്എഫ് സുരക്ഷ മാത്രമേ ഉണ്ടാകുകയുള്ളൂ.

പോലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നത് ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണെന്നും അതുകൊണ്ടുതന്നെ തനിക്കേര്‍പ്പെടുത്തിയ പോലീസ് കമാന്‍ഡോ സുരക്ഷ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്റയോടു നിര്‍ദേശിച്ചിരുന്നു. വി.ഐ.പികള്‍ക്ക് അകമ്പടി സേവിക്കേണ്ടതിനാല്‍ പോലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിനു പോലീസുകാരില്ലെന്ന വിമര്‍ശനം നിലനിക്കേയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്.

പതിനാറ് പോലീസുകാര്‍ വരെ ഒരാളുടെ സുരക്ഷയ്ക്കുമവണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നു. ആവശ്യപ്പെട്ടവര്‍ക്കെല്ലാം സുരക്ഷ നല്‍കുന്ന രീതി വ്യാപകമായതോടെ അഞ്ഞൂറിലധികം പോലീസുകാരാണ് ഉന്നതരുടെ കാവല്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്നത്. തലസ്ഥാനനഗരിയില്‍ സഞ്ചരിക്കുമ്പോള്‍ തന്റെയും മന്ത്രിമാരുടെയും വാഹനങ്ങളില്‍ ഗണ്‍മാനല്ലാതെ മറ്റാരും വേണ്ടെന്ന് മുഖ്യമന്ത്രി നേരത്തേ തന്നെ കര്‍ശന നിര്‍ദ്ദേശം ന ല്‍കിയിരുന്നു.