കേരള മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു; കണ്ണൂരില മുഹമ്മദ് മുനീറിന് ഒന്നാം റാങ്ക്

വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ ഷൈലജ എന്നിവരാണ് ഫല പ്രഖ്യാപനം നടത്തിയത്.

കേരള മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു; കണ്ണൂരില മുഹമ്മദ് മുനീറിന് ഒന്നാം റാങ്ക്

കേരള മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. കണ്ണൂരില മുഹമ്മദ് മുനവിര്‍ വി.വിയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ലക്ഷിണ്‍ ദേവ് ബി (ചെന്നൈ, അടയാര്‍) സ്വന്തമാക്കി.

എറണാകുളത്തുള്ള ബന്‍സണ്‍ ജെ എല്‍ദോ (എറണാകുളം) യ്ക്കാണ് മൂന്നാം റാങ്ക്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ ഷൈലജ എന്നിവരാണ് ഫല പ്രഖ്യാപനം നടത്തിയത്.

മെഡിക്കല്‍ എന്‍ട്രന്‍സ്; ആദ്യ പത്ത് റാങ്കുകള്‍

മുഹമ്മദ് മുനവ്വിര്‍ ബിവി. (കണ്ണൂര്‍), ലക്ഷ്മണ്‍ ദേവ് ബി (ചെന്നൈ), ബന്‍സണ്‍ ജെ എല്‍ദോ (എറണാകുളം), റമീസാ ജഹാന്‍ എംസി (മലപ്പുറം), ടിവിന്‍ ജോയ് പുല്ലൂക്കര (തൃശൂര്‍), അജയ് എസ് നായര്‍ (തൃപ്പൂണിത്തുറ), ആസിഫ് അബാന്‍ കെ (മലപ്പുറം), ഹരികൃഷ്ണന്‍ കെ (കോഴിക്കോട്), അലീന അഗസ്റ്റിന്‍ (കോട്ടയം), നിഹല എ (മലപ്പുറം)