ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണ്, ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ല; നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍

25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം പദ്ധതികള്‍ നടത്തുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും പറഞ്ഞു.

ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണ്, ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ല; നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം നടന്നു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമാണെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണെന്നും ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സൂചിപ്പിച്ചു.

ആഗോളീകരണത്തിന് ജനകീയ ബദല്‍ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പട്ടിണിരഹിത സംസ്ഥാനമാണ് ലക്ഷ്യമെന്നും വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കുമെ്‌നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും. ജില്ലാ ഉപതലങ്ങളില്‍ ജനകീയ സമ്പര്‍ക്കപരിപാടി നടപ്പാക്കും. പ്രശ്‌നങ്ങള്‍ അവിടെവച്ചുതന്നെ പരിഹരിക്കുന്ന സംവിധാനമുണ്ടാക്കുകയും ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം പദ്ധതികള്‍ നടത്തുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും പറഞ്ഞു.

സമ്മേളന കാലയളവായ 11 ദിവസം കൊണ്ട് ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി ഗൗരവമായ കാര്യങ്ങളാണ് തീര്‍ക്കാനുള്ളത്. ഇന്ന് മുന്‍സ്പീക്കര്‍ ടി.എസ്. ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. റമസാനായതിനാല്‍ ജൂലൈ ഒന്നു മുതല്‍ എഴുവരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും. ഇതിനൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും. തുടര്‍ന്ന് ബജറ്റിന്‍ മേലുള്ള ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും ഈ സഭാസമ്മേളനത്തില്‍ ഉണ്ടാകുമെന്നുറപ്പാണ്.