കുടുംബ തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന്റെ കരണത്തടിച്ച എഎസ്‌ഐ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ഞങ്ങളുടെ കുടുംബ വഴക്കില്‍ പോലീസ് ഇടപെടുന്നതെന്തിനാണെന്ന് പരാതിക്കാരന്‍ ചോദിച്ചതാണ് എഎസ്‌ഐയെ പ്രകോപിപ്പിച്ചത്.

കുടുംബ തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന്റെ കരണത്തടിച്ച എഎസ്‌ഐ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കുടുംബ തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന്റെ കരണത്തടിച്ച എഎസ്‌ഐ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെബി കോശി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം ശുഭ ഭവനില്‍ ബി ജയക്കുട്ടനാണ് കിളിമാനൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയന്‍ പണം നല്‍കണമെന്ന വിധിയുണ്ടായത്.

എഎസ്‌ഐ കുറ്റം ചെയ്തിട്ടില്ലെന്ന് കാട്ടി റൂറല്‍ ഡിസിആര്‍ബി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വന്നത്. കോടതി പോലുള്ള നീതി നിര്‍വ്വഹണ സമിതികളില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ അത് കുറ്റമറ്റതായിരിക്കണമെന്നും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കരുതെന്നും കമ്മീഷന്‍ ശാസിച്ചു.

ഞങ്ങളുടെ കുടുംബ വഴക്കില്‍ പോലീസ് ഇടപെടുന്നതെന്തിനാണെന്ന് പരാതിക്കാരന്‍ ചോദിച്ചതാണ് എഎസ്‌ഐയെ പ്രകോപിപ്പിച്ചത്. പോലീസ് സ്‌റ്റേഷനില്‍ വരുന്നവരോട് മാന്യമായി പെരുമാറണമെന്നും ഇനി ഇത്തരം കാര്യങ്ങള്‍ സ്‌റ്റേഷനില്‍ ആവര്‍ത്തിക്കരുതെന്നും മനുഷ്യാവകാശ കമ്മീഷന്‍ താക്കീതും നല്‍കി.

Read More >>