നികുതി പിരിക്കാതെ മുൻ സർക്കാർ; കിട്ടാനുള്ളത് എട്ട് ജില്ലകളിൽ നിന്നു മാത്രം ആയിരം കോടിയിലധികം രൂപ

2011 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷത്തിൽ സർക്കാർ പിരിച്ചെടുക്കാതിരുന്നതിന് ആയിരം കോടിയിലധികം രൂപ .എട്ട് ജില്ലകളിലെ വാണിജ്യ നികുതി വകുപ്പിന്റെ വിവിധ സർക്കിൾ ഓഫീസുകളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നാണ് നികുതിയായി കോടികൾ കിട്ടാനുള്ള വിവരം വ്യക്തമായത് . പണം കൊടുക്കാനുള്ളതിൽ അധികവും വൻകിട കോർപ്പറേറ്റുകളാണ് .കൂടാതെ ചെറുകിട കമ്പനിക്കാരും കേന്ദ്ര സർക്കാർ സ്ഥാപനമായ ബി എസ് എൻ എല്ലും വാണിജ്യ നികുതിയിനത്തിൽ സംസ്ഥാന സർക്കാറിന് കോടികളാണ് നൽകാനുള്ളത് .

നികുതി പിരിക്കാതെ മുൻ സർക്കാർ;  കിട്ടാനുള്ളത് എട്ട് ജില്ലകളിൽ നിന്നു മാത്രം ആയിരം കോടിയിലധികം രൂപ

കോഴിക്കോട് : വൻകിട കമ്പനികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും നികുതി പിരിക്കാതെ മുൻ സർക്കാർ . 2011 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷത്തിൽ സർക്കാർ പിരിച്ചെടുക്കാതിരുന്നതിന് ആയിരം കോടിയിലധികം രൂപ .എട്ട് ജില്ലകളിലെ വാണിജ്യ നികുതി വകുപ്പിന്റെ വിവിധ സർക്കിൾ ഓഫീസുകളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നാണ് നികുതിയായി കോടികൾ കിട്ടാനുള്ള വിവരം വ്യക്തമായത് . പണം കൊടുക്കാനുള്ളതിൽ അധികവും വൻകിട കോർപ്പറേറ്റുകളാണ് .കൂടാതെ ചെറുകിട കമ്പനിക്കാരും കേന്ദ്ര സർക്കാർ സ്ഥാപനമായ ബി എസ് എൻ എല്ലും വാണിജ്യ നികുതിയിനത്തിൽ സംസ്ഥാന സർക്കാറിന് കോടികളാണ് നൽകാനുള്ളത് .


ലക്ഷങ്ങളും ആയിരങ്ങളും നികുതി ഇനത്തിൽ അടക്കാനുള്ള സ്ഥാപനത്തിൽ നികുതി പിരിച്ചെടുക്കാനുള്ള ഒരു ശ്രമവും വാണിജ്യ നികുതി വകുപ്പും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ് .സംസ്ഥാന സർക്കാറിന്റെ സമ്പദ് ഘടനയെ അട്ടിമറിക്കുന്ന പ്രവണതയാണ് ഇതെന്ന് കാണിച്ച് ആൾ കേരള ആന്റി കറഷ്പൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഐസക് വർഗീസ്
ധനകാര്യ മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്

Read More >>