പിണറായി വിജയനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി കേരള കോണ്‍ഗ്രസ് (എം) മുഖപത്രം

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനകൂമ്പാരത്തില്‍ മുക്കി കേരള കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിഛായ

പിണറായി വിജയനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി കേരള കോണ്‍ഗ്രസ് (എം) മുഖപത്രം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനകൂമ്പാരത്തില്‍ മുക്കി കേരള കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിഛായ.

പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ചുവടുകള്‍ അഭിനന്ദനാർഹമെന്നും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വിരാമമുണ്ടാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പിണറായി അനുഭവ സമ്പന്നനും പക്വമതിയുമായ നേതാവാണ്.  മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിൽ ചെന്നു നേരിട്ടു കണ്ടത്, വി.എസ്.അച്യുതാനന്ദനെ കന്റോൺമെന്റ് ഹൗസിലെത്തി കണ്ടത്, ബിജെപി നേതാവ് ഒ.രാജഗോപാലിനെ എകെജി സെന്ററിൽ സ്വീകരിച്ചത്, മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി.കുറുപ്പിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചത്, കെ.ആർ.ഗൗരിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത് തുടങ്ങിയ പിണറായിയുടെ പ്രവര്‍ത്തികള്‍ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് എന്ന് പ്രതിഛായയിലെ മുഖപ്രസംഗം പറയുന്നു.


പിണറായിയെ അഭിനന്ദിക്കുന്നതിനോടൊപ്പം കേരളം നേരിടുന്ന  ആശങ്കകളും മുഖപ്രസംഗത്തിൽ പങ്കുവയ്ക്കുന്നു. ഉത്തര കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും പിണറായിയുടെ വിശാല മനസ്കത രാഷ്ട്രീയ കൊലപാതകങ്ങൾക്കു പരിഹാരമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖപ്രസംഗത്തില്‍ പറയുന്നു.

യുഡിഎഫിന്റെ പരാജയത്തിനുള്ള പ്രധാന കാരണങ്ങൾ സോളർ, ബാർ കോഴ, മെത്രാൻ കായൽ വിഷയങ്ങളാണെന്നും ലേഖനത്തിൽ പറയുന്നു

Read More >>