50,000 കോടി രൂപയുടെ നിക്ഷേപത്തോടെ സ്വന്തം ബാങ്കുമായി കേരളം; മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍

പ്രവാസി നിക്ഷേപം ഏറ്റവും കൂടുതല്‍ ഒഴുകിയെത്തുന്ന കേരളത്തില്‍ പ്രതിവര്‍ഷം ഏകദേശം 1.20 ലക്ഷം കോടിരൂപ സംസ്ഥാനത്തെ ബാങ്കുകള്‍ വഴി കൈകാര്യം ചെയ്യുന്നതായാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ 30 ശതമാനവും എസ്ബിടിയാണ് നിര്‍വ്വഹിക്കുന്നത്. എസ്ബിടി എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് മറുപടിയായാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് പിറക്കുന്നത്.

50,000 കോടി രൂപയുടെ നിക്ഷേപത്തോടെ സ്വന്തം ബാങ്കുമായി കേരളം; മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് പേരുകേട്ട സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കാകാന്‍ 'കേരള ബാങ്ക്' യാഥാര്‍ത്ഥ്യമാക്കി കേരള സര്‍ക്കാര്‍. കേരള ബാങ്കിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത് 50,000 കോടി രൂപയുടെ നിക്ഷേപമെന്നാണ് സൂചനകള്‍. സംസ്ഥാന സഹകരണ മേഖലയുടെയും സുശക്തമായ സംസ്ഥാന സഹകരണ ബാങ്കുകളുടെയും പിന്തുണ ഉപയോഗപ്പെടുത്തി കേരളത്തിന്റെ സ്വന്തം വാണിജ്യ ബാങ്കെന്ന ലക്ഷ്യത്തിലേക്ക് കേരളബാങ്കിനെ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.


മൂന്ന് വര്‍ഷത്തിനകം ബാങ്ക് രൂപീകരണം യാഥാര്‍ത്ഥ്യമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എസ്ബിഐയെ കൂടാതെ 20 പൊതുമേഖല ബാങ്കുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസി നിക്ഷേപം ഏറ്റവും കൂടുതല്‍ ഒഴുകിയെത്തുന്ന കേരളത്തില്‍ പ്രതിവര്‍ഷം ഏകദേശം 1.20 ലക്ഷം കോടിരൂപ സംസ്ഥാനത്തെ ബാങ്കുകള്‍ വഴി കൈകാര്യം ചെയ്യുന്നതായാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ 30 ശതമാനവും എസ്ബിടിയാണ് നിര്‍വ്വഹിക്കുന്നത്. എസ്ബിടി എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് മറുപടിയായാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് പിറക്കുന്നത്.

സംസ്ഥാന സഹകരണ ബാങ്കിന് 20, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 779, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് 403, സഗസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിനും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കുമായി 76 ബ്രാഞ്ചുകളുമാണ് സംസ്ഥാനത്തുള്ളത്. ഇവയിലൂടെ 1275 ശാഖകളുള്ള ഒരു വന്‍ ബാങ്കിങ് ശൃംഖല കേരളത്തില്‍ കെട്ടപ്പടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്ത് 1.60 കോടിരൂപയുടെ നിക്ഷേപമാണ് എസ്ബിടിക്കു മാത്രമായുള്ളത്. സംസ്ഥാന സഹകരണ ബാങ്കില്‍ 6366 കോടി രൂപയുടെ നിക്ഷേപവും 14 ജില്ലാ സഹകരണ ബാങ്കുകളിലായി 45,876 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. പ്രവാസികളുടെ നിക്ഷേപം മാത്രം 1.22 ലക്ഷം കോടിരൂപയാണെന്നുള്ളത് കേരളത്തിന്റെ ബാങ്കിങ് സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജ്ജംപകരുന്നുണ്ട്. 16.26 ലക്ഷം മലയാളികള്‍ വിദേശത്ത് മജാലി ചെയ്യുന്നതാണയാണ് കണക്കുകള്‍. ഒരു ലക്ഷം പേരില്‍ നിന്നും ഒരു ലക്ഷം രൂപവീതം സമാഹരിച്ചാലും 1000 കോടി രൂപ മൂലധനമായി കേരള ബാങ്കിന് കണ്ടെത്താനാകും. 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിക്കാനായാല്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന കാര്യങ്ങള്‍ക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ലെന്ന ഗുണവുമുണ്ട്. അതുതന്നെയാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതും.

സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങള്‍ക്കായി 25,000 കോടിരൂപ കണക്കാക്കിയ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നപേരില്‍ ബോണ്ട് പുറപ്പെടുവിച്ച് കടമെടുക്കുന്നതിനും ആലോചിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാനത്ത് 40,000 കോടി രൂപയുടെ നിക്ഷേപമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം ധനകാര്യ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കുകയും ചെയ്തു. കേരള ബാങ്കിന്റെ സാക്ഷാത്കാരത്തിലൂടെ ഈ ലക്ഷ്യം നിറവേറാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.