തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണ ചേര്‍ന്ന യുഡിഎഫ് യോഗവും നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്താനാകാതെ പിരിഞ്ഞു

യുഡിഎഫ് നേതാക്കളായ കെഎം മാണി, എംപി വീരേന്ദ്രകുമാര്‍, പിജെ ജോസഫ് എന്നിവരുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാണ് തോല്‍വി വിലയിരുത്തല്‍ ഒഴിവാക്കിയത്. തുടര്‍ന്ന് നിയോജക മണ്ഡലത്തിലും ജില്ലാതലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് വിലയിരുത്തല്‍ നടത്തിയതിനു ശേഷം ജൂലൈ ആദ്യവാരത്തോടെ സംസ്ഥാന തലത്തില്‍ തോല്‍വി വിലയിരുത്താമെന്നാണ് പുതിയ തീരുമാനം.

തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണ ചേര്‍ന്ന യുഡിഎഫ് യോഗവും നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്താനാകാതെ പിരിഞ്ഞു

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്താനാകാതെ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണ ചേര്‍ന്ന യുഡിഎഫ് യോഗവും പിരിഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടാഴ്ച മുമ്പ് നടന്ന യോഗത്തിലും തെരഞ്ഞെടുപ്പ് ഫല അവലോകനം നടന്നിരുന്നില്ല. ഘടകകക്ഷികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയതിനു ശേഷം അടുത്തയോഗത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നായിരുന്നു അന്ന് തീരുമാനിച്ചിരുന്നു. അതിന്‍പ്രകാരം ഇന്നലെ യോഗം ചേര്‍ന്നെങ്കിലും ഫലം വിലയിരുത്തലുണ്ടായില്ല.

യുഡിഎഫ് നേതാക്കളായ കെഎം മാണി, എംപി വീരേന്ദ്രകുമാര്‍, പിജെ ജോസഫ് എന്നിവരുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാണ് തോല്‍വി വിലയിരുത്തല്‍ ഒഴിവാക്കിയത്. തുടര്‍ന്ന് നിയോജക മണ്ഡലത്തിലും ജില്ലാതലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് വിലയിരുത്തല്‍ നടത്തിയതിനു ശേഷം ജൂലൈ ആദ്യവാരത്തോടെ സംസ്ഥാന തലത്തില്‍ തോല്‍വി വിലയിരുത്താമെന്നാണ് പുതിയ തീരുമാനം.

തെരഞ്ഞെടുപ്പില്‍ ആവശ്യമായ പിന്തുണ കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചില്ലെന്ന് ചില ഘടകകക്ഷികള്‍ക്ക് പരാതിയുണ്ട്. സര്‍ക്കാറിന്റെ അവസാനകാല തീരുമാനങ്ങള്‍ ജനങ്ങളില്‍ സംശയം സൃഷ്ടിച്ചകാര്യവും അവര്‍ എടുത്തുപറയുന്നുണ്ട്. ബിജെപിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ മൃദുസമീപനം ന്യുനപക്ഷങ്ങളെ അകറ്റിയ കാര്യവും മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ ഉന്നയിക്കുമെന്നുള്ള കാര്യം വ്യക്തമായിരുന്നു.

കോണ്‍ഗ്രസിന്റെ ബിജെപി പ്രീണനം മുതലെടുത്ത് തന്ത്രപരമായ പ്രചരണങ്ങളിലൂടെ എക്കാലവും ഒപ്പം നിന്ന ന്യൂനപക്ഷസമുദായത്തിന്റെ വോട്ട് സിപിഐഎം കൈവശപ്പെടുത്തുകയായിരുന്നുവന്നും ഫടകകക്ഷികള്‍ അഭിപ്രായപ്പെടുന്നുണ്ട്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഉണ്ടായ അപസ്വരം തുടങ്ങിയവയും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നാണ് പൊതുവേ ഘടകകക്ഷികളുടെ വിലയിരുത്തല്‍.

Read More >>