യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെബി ഗണേഷ്‌കുമാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനു നേരേ ഉന്നയിച്ച ആരോപണങ്ങള്‍ പുതിയ സര്‍ക്കാര്‍ അന്വേഷിക്കുന്നു

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ശബരിമല വികനവുമായി ബന്ധപ്പെട്ട രശദ്ധക്ഷണിക്കലിനിടെ പൊതുമരാമത്ത് വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ ഉന്നയിച്ചത്. വന്‍ അഴിമതിയാണ് മരാമത്ത് വകുപ്പില്‍ നടത്തുന്നതെന്നും പദ്ധതി ഫണ്ടിലെങ്കില്‍ പോലും നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ ഓഫീസ് നേരിട്ടു നടത്തുന്നുവെന്നും അന്ന് ഗണേഷ്‌കുമാര്‍ ആരോപിച്ചിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെബി ഗണേഷ്‌കുമാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനു നേരേ ഉന്നയിച്ച ആരോപണങ്ങള്‍ പുതിയ സര്‍ക്കാര്‍ അന്വേഷിക്കുന്നു

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനു നേരേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ പുതിയ സര്‍ക്കാര്‍ അന്വേഷിക്കുന്നു. ഇതു സംബന്ധിച്ച ഫയലുകള്‍ അടയന്തിരമായി ഹാജരാക്കാന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന എപിഎം മുഹമ്മദ് ഹനീഷിനോടാണ് പ്രസ്തുത ഫയലുകള്‍ ഹാജരാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ ഫയലുകള്‍ക്കായി സെക്രട്ടേറിയേറ്റിലെ പൊതുമരാമത്ത് വിഭാഗമാകെ തെരച്ചില്‍ നടത്തിയെങ്കിലും ഫയലുകള്‍ കണ്ടെുക്കാനായില്ലെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയലുകള്‍ക്കായി ഉര്‍ജ്ജിത അന്വേഷണം നടക്കുന്നുണ്ടെന്നും അടിയന്തിരമായി കണ്ടുപിടിച്ച് അത് മരാമത്ത് വിജിലന്‍സിനെ ഏല്‍പ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ശബരിമല വികനവുമായി ബന്ധപ്പെട്ട രശദ്ധക്ഷണിക്കലിനിടെ പൊതുമരാമത്ത് വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ ഉന്നയിച്ചത്. വന്‍ അഴിമതിയാണ് മരാമത്ത് വകുപ്പില്‍ നടത്തുന്നതെന്നും പദ്ധതി ഫണ്ടിലെങ്കില്‍ പോലും നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ ഓഫീസ് നേരിട്ടു നടത്തുന്നുവെന്നും അന്ന് ഗണേഷ്‌കുമാര്‍ ആരോപിച്ചിരുന്നു.

മുമ്പ് ദേശീയ ഗയിംസുമായി ബന്ധപ്പെട്ട് മരാമത്ത് വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഈ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു. പദ്ധതിയിലില്ലാത്ത ഏതൊക്കെ റോഡകളാണ് ഇത്തരത്തില്‍ ചെയ്തതെന്ന് വ്യക്തമാകണമെങ്കില്‍ പ്രസ്തുത ഫയലുകള്‍ പരിശോധിക്കേണ്ടി വരും. ഫയല്‍ ലഭിച്ചാല്‍ മാത്രമേ അഴിമതിയുടെ ആഴം എത്രത്തോളമാണെന്ന് അറിയാന്‍ കഴിയുകയുള്ളു എന്നുള്ളതാണ് സത്യം.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് വിജിലന്‍സ് വിഭാഗം പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അനേവഷണം വിജിലന്‍സ് വകുപ്പിന് കൈമാറുകയും ചെയ്യും. ഗണേഷ്‌കുമാറിന്റെ ആരോപണം സംബന്ധിച്ച് ലോകായുക്തയില്‍ കേസുണ്ട്. കേസ് ഫയല്‍ ലോകായുക്തയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയിരുന്നു. എന്നാല്‍ അത് തിരിച്ചെത്തിയിരുന്നു.

യുഡിഎഫ് സര്‍ക്കാരിലെ മരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുട്ടിയുടെ ഓഫീസിലെ ഒരു പ്രധാന ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. അഴിമതിയില്‍ പങ്കുള്ള ഇൗ ഉദ്യോഗസ്ഥനെ നിരീക്ഷിക്കണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കാണാതായ ഫയലുകളുടെ കൂട്ടത്തില്‍ ഈ റിപ്പോര്‍ട്ടുമുണ്ടെന്നാണ് സൂചന.

പുതുതായി ചുമതലയേല്‍ക്കുന്ന പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി പി മാരപാണ്ഡ്യനോട് ഫയലുകളുടെ തിരോധാനം അനേ്വഷിക്കാന്‍ മന്ത്രി ഉത്തരവിട്ടിരിക്കുയാണ്.