കസബയുടെ ടീസര്‍ പുറത്തിറങ്ങി

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്

കസബയുടെ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ പുതിയ ചിത്രം 'കസബ'യുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി.

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരാണ് കസബയുടെ തിരക്കഥയും സംവിധാനവും. തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും കസബയ്ക്കുണ്ട്. തമിഴ് നടന്‍ സമ്പത്ത്, ജഗദീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം നല്‍കുന്നു. സമീര്‍ ഹഖാണ് ഛായാഗ്രാഹണം.

https://youtu.be/I6wyMYqPobk