കസബയുടെ ടീസർ ലീക്കായി, തെറ്റിദ്ധരിക്കേണ്ടെന്ന് അണിയറ പ്രവർത്തകർ

നായകനാകുന്ന കസബയുടെ ടീസർ ലീക്കായി. 37 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് ഇന്റർനെറ്റിലൂടെ ലീക്കായിരിക്കുന്നത്. അവസാന ഘട്ടത്തിൽ എത്തിയ ടീസർ എങ്ങനെ ലീക്കായെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അന്വേഷിക്കുന്നത്.

കസബയുടെ ടീസർ ലീക്കായി, തെറ്റിദ്ധരിക്കേണ്ടെന്ന് അണിയറ പ്രവർത്തകർ

മമ്മൂട്ടി നായകനാകുന്ന കസബയുടെ ടീസര്‍  ലീക്കായി. 37 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് ഇന്റർനെറ്റിലൂടെ ലീക്കായിരിക്കുന്നത്. അവസാന ഘട്ടത്തിൽ എത്തിയ ടീസർ എങ്ങനെ ലീക്കായെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അന്വേഷിക്കുന്നത്.


ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കായി പ്രൊമോ ടീസറാണെന്നും ഇതിൽ കാണുന്ന മമ്മൂക്കയുടെ ലുക്ക് കണ്ട് തെറ്റിദ്ധരിക്കേണ്ടെന്നും അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ വ്യാപകമായി ആഘോഷിച്ചിരുന്നു.


ശരത് കുമാറിന്റെ മകൾ വരലക്ഷ്മി, സമ്പത്ത്, ജഗദീഷ്, നേഹ, തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം. ബംഗളൂരു, ബംരാരപ്പെട്ട്, കൊച്ചി എന്നിവിടങ്ങളിലാണ് കസബ

ചിത്രീകരിച്ചിരിക്കുന്നത്.