ബിജെപി അധികാരത്തില്‍ വന്നശേഷം മോദിയുടെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ല: കാന്തപുരം

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സമാധാനപരമായ രാജ്യമാണ്. സ്വാഭാവികമായും അങ്ങനെയുള്ള ഒരു രാജ്യത്ത് പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുളളവര്‍ വിരല്‍ചൂണ്ടുക സ്വാഭാവികമാണ്. സംഘപരിവാര്‍ രാമക്ഷേത്ര പ്രശ്നം വീണ്ടും കുത്തിപ്പൊക്കുകയാണെങ്കില്‍ പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. അത് ഞങ്ങളുടെ ജോലിയല്ല- കാന്തപുരം പറഞ്ഞു.

ബിജെപി അധികാരത്തില്‍ വന്നശേഷം മോദിയുടെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ല: കാന്തപുരം

മോദിക്കും സംസ്ഥാനത്ത് മുന്നാം മുന്നണിക്കും അനുകൂല പ്രസ്താവനയുമായി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍. ബിജെപി അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി മോദിയുടെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പുറമെ മൂന്നാമതൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നും കാന്തപുരം പറഞ്ഞു.

ദുബൈയില്‍ നിന്നിറങ്ങുന്ന ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സമാധാനപരമായ രാജ്യമാണ്. സ്വാഭാവികമായും അങ്ങനെയുള്ള ഒരു രാജ്യത്ത് പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുളളവര്‍ വിരല്‍ചൂണ്ടുക സ്വാഭാവികമാണ്. സംഘപരിവാര്‍ രാമക്ഷേത്ര പ്രശ്നം വീണ്ടും കുത്തിപ്പൊക്കുകയാണെങ്കില്‍ പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. അത് ഞങ്ങളുടെ ജോലിയല്ല- കാന്തപുരം പറഞ്ഞു.

മോദിയെ കഴിഞ്ഞവര്‍ഷം സന്ദര്‍ശിച്ചപ്പോള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഏതെങ്കിലും നടപ്പിലായോ എന്ന ചോദ്യത്തിന് നയപരമായ മാറ്റങ്ങളൊന്നും ആവശ്യപ്പെട്ടിട്ടിരുന്നില്ല എന്നായിരുന്നു കാന്തപുരത്തിന്റെ ഉത്തരം. എന്നാല്‍ ചരിത്രം മാറ്റിയെഴുതരുതെന്നും ഇന്ത്യയെ ഇന്ത്യയായി തുടരാന്‍ അനുവദിക്കണമെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ തനിക്ക് ഉറപ്പു ലഭിക്കുകയും ചെയ്തതായി കാന്തപുരം പറഞ്ഞു.

Read More >>