ദളിത് യുവതികളെ ജയിലിലടച്ച സംഭവം; പൊലീസ് നടപടിയെ ന്യായീകരിച്ച് എസ്പിയുടെ റിപ്പോര്‍ട്ട്

യുവതികള്‍ സ്വയം സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അവരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്തുവെന്ന് പറയുന്നത് കളവാണ്. യുവതികള്‍ സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍ കൈകുഞ്ഞ് ഉണ്ടായിരുന്നില്ല. എന്നാല്‍ കോടതിയില്‍ ഇരുവരെയും റിമാന്‍ഡ് ചെയ്തപ്പോഴാണ് കുഞ്ഞിനെ ജയിലിലേക്കു കൊണ്ടുപോകാന്‍ യുവതി കോടതിയോട് ആവശ്യപ്പെട്ടത്- എസ്പി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഡിജിപി ലോക് നാഥ് ബഹ്റയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ദളിത് യുവതികളെ ജയിലിലടച്ച സംഭവം; പൊലീസ് നടപടിയെ  ന്യായീകരിച്ച് എസ്പിയുടെ റിപ്പോര്‍ട്ട്

സിപിഐഎം ഓഫീസ് ആക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കണ്ണൂരില്‍ ദളിത് യുവതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് എസ്പിയുടെ റിപ്പോര്‍ട്ട്. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായാണ് പോലീസ് കേസില്‍ ഇടപെട്ടതെന്ന് ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്പി പറയുന്നു.

ദലിത് യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പോലീസ് നടപടിത്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഡിജിപി കണ്ണൂര്‍ എസ് പി സഞ്ജയ് കുമാര്‍ ഗുരുദിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോലീസ് നടപടിയില്‍ തെറ്റായി ഒന്നുമുണ്ടായില്ലെന്നും നിയമത്തിനകത്ത് നിന്നുള്ള നടപടി മാത്രമാണ് നടന്നതെന്നും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്പി സൂചിപ്പിക്കുന്നു.

യുവതികള്‍ സ്വയം സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അവരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്തുവെന്ന് പറയുന്നത് കളവാണ്. യുവതികള്‍ സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍ കൈകുഞ്ഞ് ഉണ്ടായിരുന്നില്ല. എന്നാല്‍ കോടതിയില്‍ ഇരുവരെയും റിമാന്‍ഡ് ചെയ്തപ്പോഴാണ് കുഞ്ഞിനെ ജയിലിലേക്കു കൊണ്ടുപോകാന്‍ യുവതി കോടതിയോട് ആവശ്യപ്പെട്ടത്- എസ്പി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഡിജിപി ലോക് നാഥ് ബഹ്റയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഡിവൈഎഫ്ഐ വനിതാ നേതാവ് ചാനലിലൂടെ അപമാനിച്ചുവെന്നാരോപിച്ച് രാത്രിയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് യുവതി അഞ്ജുനയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.