ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷിക്കാന്‍ കേന്ദ്ര സംഘം

പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ പിഎല്‍ പുനിയയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സംഘം അന്വേഷണത്തിന് എത്തുന്നത്.

ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷിക്കാന്‍ കേന്ദ്ര സംഘം

കണ്ണൂര്‍: സിപിഐ(എം) ഓഫീസ് ആക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കണ്ണൂരില്‍ ദളിത് യുവതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ അന്വേഷണം  നടത്താന്‍ കേന്ദ്ര സംഘം എത്തും. പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്‍ പ്രതിനിധിയായ ഗിരിജായുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

ദലിത് യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പോലീസ് നടപടിത്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ എസ് പി സഞ്ജയ് കുമാര്‍ ഗുരുദിനോട് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാലീസ് നടപടിയെ ന്യായീകരിച്ചായിരുന്നു എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എന്‍ രാജന്റെ മക്കളായ അഖില, അഞ്ജന, അഖിലയുടെ മകള്‍ എന്നിവര്‍ക്കെതിരെയാണ് സിപിഐ(എം) പ്രവര്‍ത്തകനായ ഷിജിനെ  ആക്രമിച്ചെന്ന കുറ്റത്തിന് പോലീസ് കേസെടുത്തത്.

എന്നാല്‍ ആരേയും കയ്യേറ്റം ചെയ്തിട്ടില്ലെന്നും ഷിജിന്‍ ജാതിപ്പേരുവിളിച്ചധിക്ഷേപിച്ചതിനെതിരെ പ്രതികരിക്കുകമാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് യുവതികള്‍ പറയുന്നത്.

പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ പിഎല്‍ പുനിയയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സംഘം അന്വേഷണത്തിന് എത്തുന്നത്.

Read More >>