ജിഷയുടെ അമ്മയെ കാണാന്‍ ജെഎന്‍യുവില്‍ നിന്നു കനയ്യയും കൂട്ടരുമെത്തി

യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് സോറ, പട്ടാമ്പി എംഎല്‍എയും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ക്കൊപ്പമാണ് കനയ്യകുമാര്‍ എത്തിയത്.

ജിഷയുടെ അമ്മയെ കാണാന്‍ ജെഎന്‍യുവില്‍ നിന്നു കനയ്യയും കൂട്ടരുമെത്തി

കൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമര്‍ എത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് സോറ, പട്ടാമ്പി എംഎല്‍എയും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ  മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ക്കൊപ്പമാണ് കനയ്യകുമാര്‍ എത്തിയത്.

പെരുമ്പാവൂരിലെ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജിഷയുടെ അമ്മ രാജേശ്വരി. സ്വന്തമായി ഒരു വീട് പോലും ഇല്ലാതെ യാതൊരു സുരക്ഷിതത്വവും കൂടാതെ ജിഷയെ പോലെ അനേകം പെണ്‍കുട്ടികള്‍ നമുക്കു ചുറ്റും ജീവിക്കുന്നുണ്ട് , ജാതി കൊണ്ട് മാത്രം ഇവര്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ അതിശക്തമായി തങ്ങളുടെ പോരാട്ടം തുടരുമെന്നും കനയ്യ പറഞ്ഞു.

തൃശൂരില്‍ സംഘടിപ്പിച്ച ഇഎംഎസ് നമ്പൂതിരിപ്പാട് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ എത്തിയത്.

Read More >>