കമ്മട്ടിപ്പാടത്തിന്‍റെ ഡിവിഡി നാല് മണിക്കൂര്‍

"കത്തിക്കുത്ത് പോലുള്ള വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ കാണിക്കുന്നു എന്ന് പറഞ്ഞാണ് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പഴശ്ശിരാജ ഇതിലും വയലന്‍സ് നിറഞ്ഞ സിനിമയായിട്ട്കൂടി എല്ലാവര്‍ക്കും കാണാവുന്ന 'യു' സര്‍ട്ടിഫിക്കറ്റാണു നല്‍കിയത്."

കമ്മട്ടിപ്പാടത്തിന്‍റെ ഡിവിഡി നാല് മണിക്കൂര്‍

തീയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന 'കമ്മട്ടിപ്പാട'ത്തിന്‍റെ ഡിവിഡി വരുന്നു. 4 മണിക്കൂറുകളാണ് ഡിവിഡിയുടെ ദൈര്‍ഘ്യം. 'കമ്മട്ടിപ്പാടം' പ്രദര്‍ശന വിജയം നേടിയതില്‍ സന്തോഷം ഉണ്ടെന്നും എന്നാല്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ വിഷമം തോന്നുന്നുവെന്നും സംവിധായകന്‍ രാജീവ് രവി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

"കത്തിക്കുത്ത് പോലുള്ള വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ കാണിക്കുന്നു എന്ന് പറഞ്ഞാണ് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പഴശ്ശിരാജ ഇതിലും വയലന്‍സ് നിറഞ്ഞ സിനിമയായിട്ട്കൂടി  എല്ലാവര്‍ക്കും കാണാവുന്ന 'യു' സര്‍ട്ടിഫിക്കറ്റാണു നല്‍കിയത്. പഴശ്ശിരാജയില്‍ അമ്പും വാളും കുത്തിക്കയറുന്നതും വെട്ടുന്നതും വെടി കൊള്ളുന്നതുമെല്ലാമുണ്ടല്ലോ. സെന്‍സര്‍ ഉദ്യോഗസ്ഥരെ കുറ്റം പറയാനാകില്ല. അവര്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്. അവര്‍ക്കതനുസരിച്ചു മാത്രമേ ജോലി ചെയ്യാനാകൂ" രാജീവ് രവി വിശദീകരിച്ചു.


എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ പല കുടുംബങ്ങളും ഇതു കാണേണ്ടെന്നു തീരുമാനിച്ചു. ചിത്രത്തിന്റെ എഡിറ്റിങ് കഴിഞ്ഞപ്പോള്‍ നാലു മണിക്കൂര്‍ നീണ്ടതായിരുന്നുവെന്നും സിനിമയ്ക്ക് രണ്ടര മണിക്കൂറെ സമയം പാടുള്ളു എന്നു തീരുമാനിച്ചത് ആരാണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതുകൊണ്ടാണ്കമ്മട്ടിപ്പാടത്തിന്റെ ഡിവിഡി നാലു മണിക്കൂറാക്കിയത്.എഡിറ്റ് ചെയ്തപ്പോള്‍ ഒഴിവാക്കേണ്ടിവന്ന കഥാപാത്രങ്ങള്‍, ഉപകഥകള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയെല്ലാം ഇതില്‍ കാണാം. വീട്ടിലിരുന്നു സ്വതന്ത്രമായി കാണുന്നവര്‍ക്ക് അതെല്ലാം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോയെന്നും രാജീവ് രവി പറയുന്നു.