കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. രണ്ട് മാസമായി അന്വേഷണം മന്ദീഭവിച്ചിരിക്കുകയാണ്.

കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മണിയുടെ മരണം കൊലപാതകമാണെന്നതില്‍ ഉറച്ച് നില്‍ക്കുന്നതായും സഹോദരന്‍ പറഞ്ഞു.

നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. രണ്ട് മാസമായി അന്വേഷണം മന്ദീഭവിച്ചിരിക്കുകയാണ്.

പൊലീസ് ചോദ്യം ചെയ്യേണ്ടവരെ ചോദ്യം ചെയ്തിട്ടില്ല. മണിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ വിഷാംശം ആസൂത്രിതമായി നല്‍കിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Read More >>