മണിയുടെ മരണം; ദുരൂഹതകള്‍ തുടരുന്നു റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യങ്ങളും

കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മീഥെയ്ല്‍ ആല്‍ക്കഹോളാണ് മണിയുടെ മരണത്തിനു കാരണമെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം മുന്നോട്ട് നീങ്ങുമ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്

മണിയുടെ മരണം; ദുരൂഹതകള്‍ തുടരുന്നു റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യങ്ങളും

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു. മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കേന്ദ്ര ലാബിലെ പരിശോധനാഫലവും തമ്മിലുള്ള വൈരുദ്ധ്യമാണ്  ദുരൂഹതകള്‍ വര്‍ദ്ധിക്കാന്‍ കാരണം.

കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മീഥെയ്ല്‍ ആല്‍ക്കഹോളാണ് മണിയുടെ മരണത്തിനു കാരണമെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം മുന്നോട്ട് നീങ്ങുമ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. മണിയുടെ മരണത്തിന് മീഥൈയ്ല്‍ ആല്‍ക്കഹോളിനൊപ്പം ക്ലോര്‍പൈരിഫോസ് എന്ന കീടനാശിനിയും കാരണമായെന്നാണ് കാക്കനാട് ലാബിലെ രാസപരിസോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി സാന്നിധ്യമില്ല എന്ന റിപ്പോര്‍ട്ടാണ് പൊലീസിന് ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ മണിയുടേത് സ്വാഭാവിക മരണമാണെന്ന അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനത്തിന് എതിരാണ്.

സര്‍ക്കാരിനു കീഴിലുള്ള രണ്ടു ലാബുകള്‍ വ്യത്യസ്ത പരിശോധാനാ ഫലങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ മണിയുടെ മരണത്തിലുള്ള ദുരൂഹത വര്‍ദ്ധിക്കുകയാണ്.

Story by
Read More >>