മണിയുടെ മരണം സിബിഐ അന്വേഷിക്കും

അന്വേഷണം സിബിഐക്ക് വിടാന്‍ ഡിജിപിയുടെ ശുപാര്‍ശ

മണിയുടെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ ഡിജിപിയുടെ ശുപാര്‍ശ. ഇത് സംബന്ധിച്ച വിഞ്ജാപനം  ഇന്ന് പുറത്തിറങ്ങും.

കീടനാശിനിയല്ല മറിച്ച് വിഷമദ്യമാണ് മണിയുടെ മരണത്തിന് കാരണമായാത് എന്ന രാസപരിശോധന ഫലം പുറത്ത് വന്നതിന്റെ തൊട്ട് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിടുന്നത്.

ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം പ്രഹസനമാണ്എന്നും മണിയുടെ മരണതെ 'സ്വാഭാവിക മരണമായി' ചിത്രീകരിക്കാന്‍ വേണ്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും അത് കൊണ്ട് തന്നെ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്ന് മണിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ ഡിജിപിയില്‍നിന്നും റിപ്പോര്‍ട്ട് തേടുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിക്കുകയുമായിരുന്നു.