കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണത്തിന് കാരണമാകുന്ന തരത്തില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി കണ്ടെത്തല്‍

നേരത്തെ കാക്കനാട്ടെ ലാബില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതിനെക്കാള്‍ ഇരട്ടിയിലധികം മെഥനോളിന്റെ അംശമാണ് ഇപ്പോള്‍ കേന്ദ്രലാബിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണത്തിന് കാരണമാകുന്ന തരത്തില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി കണ്ടെത്തല്‍

നടന്‍ കലാഭവന്‍ മണിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ശരീരത്തില്‍ നിന്നും മരണത്തിന് കാരണമാകുന്ന തരത്തില്‍ മെഥനോള്‍ കണ്ടെത്തിയതായി ഹൈദരാബാദിലെ കേന്ദ്ര ലാബ്‌റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഏകദേശം 45 മില്ലി ഗ്രാം മെഥനോളാണ് മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. നേരത്തെ കാക്കനാട്ടെ ലാബില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതിനെക്കാള്‍ ഇരട്ടിയിലധികം മെഥനോളിന്റെ അംശമാണ് ഇപ്പോള്‍ കേന്ദ്രലാബിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.

സാധാരണ ഗതിയില്‍ ബിയര്‍ കഴിച്ച് ഉണ്ടാകുന്നതിനെക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോള്‍ കണ്ടെത്തിയ മെഥനോള്‍ എന്നത് മണിയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുമുണ്ട്. മണിയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.