ശബരിമലയിലെ സ്ത്രീ പ്രവേശനം: തുറന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതു അഭിപ്രായ രൂപീകരണമാണ് വേണ്ടത്. തുറന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ സര്‍ക്കാര്‍ നിലപാടെടുക്കുകയുള്ളൂ. തീരുമാനങ്ങള്‍ പൊതുജനങ്ങളുടേയും ഭക്തരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനം: തുറന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമയലിലെ സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലപാട് പറയേണ്ട ഘട്ടത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. വിഷയത്തില്‍ ഏകപക്ഷീയമായ രാഷ്ട്രീയ തീരുമാനമെടുക്കില്ലെന്നും മന്ത്രി അറിയിച്ചു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതു അഭിപ്രായ രൂപീകരണമാണ് വേണ്ടത്. തുറന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ സര്‍ക്കാര്‍ നിലപാടെടുക്കുകയുള്ളൂ. തീരുമാനങ്ങള്‍ പൊതുജനങ്ങളുടേയും ഭക്തരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ശബരിമല പോലൊരു പൊതു ഇടത്തില്‍ നിന്ന് സ്ത്രീകളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.

എന്നാല്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്കില്ലെന്നും പ്രത്യേക പ്രായം വരെ പ്രവേശന നിയന്ത്രണം മാത്രമാണ് ഉള്ളതെന്നും മറ്റ് ആയിരക്കണക്കണിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു കോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ വാദം.

Read More >>