'കബാലി'യിലെ ഗാനങ്ങള്‍ കേള്‍ക്കാം..

തമിഴ് നാട്ടില്‍ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ കബാലീശ്വരന്‍ എന്ന അധോലോക നായകന്‍റെ കഥാപാത്രമാണ് ചിത്രത്തില്‍ രജനികാന്ത് കൈകാര്യം ചെയ്യുന്നത്. നിലവില്‍ ജുലൈ ഒന്നിനാണ് കബാലിയുടെ റിലീസ് നിശ്ചയിച്ചിരുന്നത് ഇത് മാറിയേക്കും എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്


ചെന്നൈ: രജനീകാന്തിന്‍റെ പുതിയ ചിത്രം 'കബാലി'യുടെ ഓഡിയോ റിലീസ് ഇന്നലെ ചെന്നൈയില്‍ നടന്നു. ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെ തീര്‍ത്തും ലളിതമായ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന രജനികാന്തിനെ പ്രതിനിധീകരിച്ചു മകള്‍ സൌന്ദര്യയാണു  ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. തിങ്ക്‌ മ്യൂസിക്ക് റെക്കോഡ് വിലയ്ക്കാണ് കബാലിയുടെ ഗാനങ്ങളുടെ അവകാശം വാങ്ങിയത്.
തമിഴ് നാട്ടില്‍ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ കബാലീശ്വരന്‍ എന്ന അധോലോക നായകന്‍റെ കഥാപാത്രമാണ് ചിത്രത്തില്‍ രജനികാന്ത് കൈകാര്യം ചെയ്യുന്നത്. നിലവില്‍ ജുലൈ ഒന്നിനാണ് കബാലിയുടെ റിലീസ് നിശ്ചയിച്ചിരുന്നത് ഇത് മാറിയേക്കും എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തേയാണ് നായിക. സന്തോഷ് നാരായണനാണ് സംഗീതം. കലയരശന്‍, വിന്‍സ്റ്റ്ണ്‍ ചാഓ, ധന്‍സിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

'കബാലി'യിലെ ഗാനങ്ങള്‍ കേള്‍ക്കാം;