റെക്കോർഡിട്ട് രജനിയുടെ 'നെരുപ്പ്ഡാ'

സന്തോഷ് നാരായണൻ ഈണമിട്ട ഈ പാട്ടിന്റെ ടീസർ പതിമൂന്ന് മണിക്കൂർ കൊണ്ട് പതിനൊന്ന് ലക്ഷത്തിലധികം പേരാണ് യുട്യൂബ് വഴി കണ്ടത്.

റെക്കോർഡിട്ട്  രജനിയുടെ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സ്റ്റൈല്‍മന്നന്‍ രജനികാന്ത് അധോലോക നായകന്‍റെ വേഷത്തില്‍ എത്തുന്ന കബാലിയെന്ന ചിത്രത്തിലെ 'നെരുപ്പ്ഡാ' എന്ന ഗാനം യുട്യൂബിലെ ഹിറ്റ്‌ചാര്‍ട്ടുകളില്‍ പുതിയ റിക്കോര്‍ഡുകള്‍ സൃഷ്ട്ടിക്കുന്നു.

സന്തോഷ് നാരായണൻ ഈണമിട്ട ഈ പാട്ടിന്റെ ടീസർ പതിമൂന്ന് മണിക്കൂർ കൊണ്ട് പതിനൊന്ന് ലക്ഷത്തിലധികം പേരാണ് യുട്യൂബ് വഴി കണ്ടത്. അരുൺരാജ കാമരാജിന്റെ വരികൾക്കൊപ്പം രജനീകാന്താണ് പാട്ടിലെ തകർപ്പൻ ഡയലോഗ് നെരുപ്പ്ഡാ കുറിച്ചത്. റാപ് പാട്ട് പാടിയതും അരുൺ രാജ തന്നെ.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന  ചിത്രം വി ക്രിയേഷൻസിന്റെ ബാനറിൽ എസ് തനു ആണ് നിർമ്മിച്ചിരിക്കുന്നത്.

Read More >>