എകെജി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്ന് ഗൗരിയമ്മ

വിവാഹ ബന്ധത്തിനു താല്‍പര്യമില്ലെന്നു എകെജിയെ ഗൗരയമ്മ അറിയിച്ചെങ്കിലും എകെജി രണ്ടു ദിവസം കഴിഞ്ഞു മനം മാറ്റം ഉണ്ടായെന്നറിയാന്‍ വീണ്ടും വന്നെന്നും എന്നാല്‍, തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ അറിയാക്കാമെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.

എകെജി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്ന് ഗൗരിയമ്മ

ചേര്‍ത്തല: എകെജി തന്നോട് വിവാഹഭ്യാര്‍ഥന നടത്തിയതായി ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. പുന്നപ്ര സമരത്തിന് ശേഷം പ്രദേശം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു എകെജി ഗൗരിയമ്മയോടു നന്റെ മനസ്സു തുറന്നത് . എന്നാല്‍ വിവാഹ ബന്ധത്തിനു താല്‍പര്യമില്ലെന്നു എകെജിയെ ഗൗരയമ്മ അറിയിച്ചെങ്കിലും എകെജി രണ്ടു ദിവസം കഴിഞ്ഞു മനം മാറ്റം ഉണ്ടായെന്നറിയാന്‍ വീണ്ടും വന്നെന്നും എന്നാല്‍, തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ അറിയാക്കാമെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.


ഗൗരിയമ്മയെ കാണാന്‍ വെള്ളിയാഴ്ച ഉച്ചയോടെ ചാത്തനാട്ടെ വസതിയിലത്തെിയ പഴയ സുഹൃത്തായ വിപ്ലവ ഗായിക പി.കെ. മേദിനിയോടും അഡ്വ. പ്രതിഭാഹരി എം.എല്‍.എയോടുമാണ് ഗൗരിയമ്മ  ആ രഹസ്യം വെളിവാക്കിയത്. രാഷ്ട്രീയവും കുടുംബകാര്യങ്ങളും ഉള്‍പ്പെടെ ഒട്ടേറെ ഗതകാലസ്മരണകള്‍ ഗൗരിയമ്മ അവരുമായി പങ്കുവെച്ചു

രാഷ്ട്രീയജീവിതത്തിലെ ആദ്യകാലങ്ങളിലുണ്ടായ രസകരമായ അനുഭവങ്ങളും ഗൗരിയമ്മ ഇരുവരോടും പറഞ്ഞു. പി.കെ. മേദിനിയുമായി ഗൗരിയമ്മക്ക് വര്‍ഷങ്ങളായ അടുപ്പം രണ്ട് തലമുറയുടെ സമാഗമവുമായി ഈ കുടിക്കാഴ്ച. എ.കെ.ജി വിവാഹാഭ്യര്‍ഥന നടത്തിയകാര്യം ഓര്‍മയില്‍നിന്ന് ഗൗരിയമ്മ പറഞ്ഞപ്പോള്‍ അത് പുതിയ തലമുറക്ക് കൗതുകമൂറിയ സംഭവമായി. അതോടൊപ്പം ജയിലനുഭവങ്ങളും അവര്‍ വിവരിച്ചു. താന്‍ ഈഴവ ജാതിയില്‍പെട്ട ആളായതിനാല്‍ മുഖ്യമന്ത്രിയാക്കരുതെന്ന് ഇ.എം.എസ് പറഞ്ഞതായും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു. 'കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം പറഞ്ഞ് എല്ലാവരും തന്നെ വഞ്ചിച്ചതായും ഗൗരിയമ്മ പരിഭവപ്പെട്ടു.

ടി.വി. തോമസുമായുള്ള പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍  ഭിത്തിയില്‍ തൂക്കിയ ടി.വിയും ഗൗരിയമ്മയും ചേര്‍ന്നുള്ള ഫോട്ടോയിലേക്ക് വിരല്‍ ചൂണ്ടി അര്‍ഥഗര്‍ഭമായ പുഞ്ചിരിച്ചിരിയായിരുന്നു മറുപടി. വരുന്ന 24ന് തന്റെ ജന്മദിനമാണെന്നും അന്ന് വരാന്‍ മറക്കരുതെന്നും ഗൗരിയമ്മ ഇരുവരോടും  അഭ്യര്‍ഥിച്ചു .എന്നാല്‍ അന്ന് സര്‍ക്കാറിന്റെ നയപ്രഖ്യാപനമാണെന്ന് എം.എല്‍.എ പ്രതിഭാഹരി  ഒഴിവു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും എല്ലാത്തിനെക്കാളും വലുത് രാഷ്ട്രീയമാണെന്ന് ഗൗരിയമ്മയുടെ മറുപടി. അരമണിക്കൂര്‍ നീണ്ട സൗഹൃദസംഭാഷണം കഴിഞ്ഞ് പുതിയ ജനപ്രതിനിധിയെയും പഴയ സുഹൃത്തിനെയും ഗൗരിയമ്മ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ച് യാത്രയാക്കി. ഫയലുകള്‍ നന്നായി പഠിക്കണമെന്നും സത്യത്തിനായി നിലകൊള്ളണമെന്നും കായംകുളം എം.എല്‍.എ പ്രതിഭാഹരിക്ക്  ഉപദേശം നല്‍കാനും  ഗൗരിയമ്മ മറന്നില്ല.

Story by
Read More >>