ഫണ്ട് തട്ടിപ്പ് : കെ പി യോഹന്നാന് എതിരെ വാറണ്ടും അറസ്റ്റും ഉടന്‍

ഗോസ്പെല്‍ ഫോര്‍ ഏഷ്യയും മറ്റു ചില വ്യാജ സംഘടനകളും ചേര്‍ന്ന് സംഭാവനയുടെ പേരില്‍ അമേരിക്കയില്‍ ആയിരത്തി മുന്നൂറ്റി നാൽപ്പത്തിനാല് കോടിരൂപയുടെ തട്ടിപ്പ് നടത്തിയതായി അമേരിക്കന്‍ കോടതി കണ്ടതിയതായാണ് റിപ്പോര്‍ട്ടുകള്‍

ഫണ്ട് തട്ടിപ്പ് : കെ പി യോഹന്നാന് എതിരെ വാറണ്ടും അറസ്റ്റും ഉടന്‍

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഗോസ്പെല്‍ ഫോര്‍ ഏഷ്യ’ യുടെ  സ്ഥാപകനായ കെപി യോഹന്നാന്‍ കൂടുതല്‍  നിയമക്കുരിക്കിലേക്കെന്നു റിപ്പോര്‍ട്ടുകള്‍. ഗോസ്പെല്‍ ഫോര്‍ ഏഷ്യയും മറ്റു ചില വ്യാജ സംഘടനകളും ചേര്‍ന്ന്  സംഭാവനയുടെ  പേരില്‍ അമേരിക്കയില്‍ ആയിരത്തി മുന്നൂറ്റി നാൽപ്പത്തിനാല്  കോടിരൂപയുടെ തട്ടിപ്പ്  നടത്തിയതായി അമേരിക്കന്‍ കോടതി കണ്ടതിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്‌.  യോഹന്നാന് എതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും അമേരിക്കയില്‍ എത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്നാണ്   ലഭിക്കുന്ന വിവരം .  അറസ്റ്റ് ഭയന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അദ്ദേഹം അമേരിക്ക സന്ദര്‍ശിക്കാറില്ല.


വലിയ തോതില്‍ പണം സംഭാവന നല്‍കിയവരാണ് യോഹന്നാന് എതിരെ പരാതി നല്‍കിയതെന്ന് വില്യം കാരി ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഡോ. ഡേവിഡ് ലാറി, ടെക്സാസ് പറഞ്ഞു. കെ പി യോഹന്നാന്‍ ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ലാര്‍സണ്‍ പറഞ്ഞു.

ജിഎഫ്എയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യോഹന്നാന്‍റെ ഭാര്യ ജിസേല, മകന്‍ ഡാനിയേല്‍ പൊന്നൂസ്, ജിഎഫ്എ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ആയ ഡേവിഡ്‌ കരോള്‍, കാനഡയില്‍ സംഘടനയുടെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന അമേരിക്കകാരനായ എമറിക് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികള്‍.

സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കുന്നത് അമേരിക്കയില്‍ നികുതിയിളവ് കിട്ടാറുണ്ട് അതുകൊണ്ട് തന്നെ ഒരുപാട് പേര്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് കയ്യയച്ചു സഹായിക്കാരുമുണ്ട്.  പൗരന്മാരുടെ പണം ഇത്തരം തട്ടിപ്പ് സംഘടനകള്‍ വഴി നഷ്ടടമായതിനെ ഗൗരവമായിട്ടാണ് അമേരിക്ക കാണുന്നത്. അമേരിക്കയിലെ അറ്റോര്‍ണി വഴി ഇന്ത്യയിലെ ജിഎഫ്എയുടെ ആസ്തികള്‍ അന്വേഷിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ഈ വിധി അമേരിക്കയിലെ ഇന്ത്യക്കാരായ മറ്റു ഇവാന്‍ഞ്ചലിസ്റ്റ്കളെയും ബാധിച്ചതായി ഇന്ത്യാനയിലെ ഇവാന്‍ഞ്ചലിസ്റ്റും  ട്രൂത്ത് സീക്കേഴ്‌സ് പ്രസിഡന്റുമായ സുനില്‍ സര്‍ദാര്‍ നാരദ ന്യുസിനോട് പറഞ്ഞു. യോഹന്നാന് എതിരായ വാറണ്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നും സുനിൽ സുന്ദർ പറഞ്ഞു. അമേരിക്കയിലെ "ദ ക്രിസ്ത്യന്‍ ക്രോണിക്കിള്‍" നടത്തിയ സര്‍വെയില്‍  ജിഎഫ്എയുടെ 80%  വോളന്റിയര്‍മാറും രാജിവെച്ചു  പോയി എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഏകദേശം രണ്ടു ലക്ഷത്തോളം കുട്ടികളെ സ്പോൺസര്‍ ചെയ്യുന്ന കംപാഷന്‍ ഇന്‍ ഇന്ത്യ പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ഇത്തരം തട്ടിപ്പുകള്‍  കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം നാരദ ന്യൂസിനോട് പറഞ്ഞു. ഇ കേസ് വിവരം പുറത്തു വന്നതോടെ അമേരിക്കന്‍ പ്രസിഡണ്ടന്‍റ് ഡിന്നറിനു ക്ഷണിക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിന്നും കെ പി യോഹന്നാന്‍റെ പേര് നീക്കം ചെയ്തിട്ടുണ്ട് എന്നും അറിയാന്‍ കഴിഞ്ഞതായി സുനില്‍ സര്‍ദാര്‍ പറയുന്നു.

അമേരിക്കയിലെ കേസിന്‍റെ  അടിസ്ഥാനത്തില്‍ ഇന്ത്യയിലും യോഹന്നാനെതിരെ കേസുമായി മുന്നോട്ടു പോകാന്‍ ഡല്‍ഹി ആസ്ഥാനമായ ആന്റി കറപ്ഷന്‍ മൂവ്മെന്‍റ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ യോഹന്നാന്‍റെ തട്ടിപ്പുകള്‍ അന്വേഷിക്കണം എന്ന് പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Read More >>