ഏറ്റവുമധികമാളുകൾ ഡിസ്‍ലൈക്ക് ചെയ്ത വീഡിയോ 'ബേബി'

യുട്യൂബിലെ ഏറ്റവും വെറുക്കപ്പെട്ട വീഡിയോയായി 'ബേബി' മാറി കഴിഞ്ഞു.

ഏറ്റവുമധികമാളുകൾ ഡിസ്‍ലൈക്ക് ചെയ്ത വീഡിയോ

പോപ് ലോകത്തെ ഏറ്റവും താരമൂല്യമുള്ള പാട്ടുകാരിലൊരാളായ ജസ്റ്റിൻ ബീബറിന്റെ 'ബേബി' എന്ന് തുടങ്ങുന്ന ഗാനം ഇതുവരെ യുട്യൂബില്‍ ഡിസ്‍ലൈക്ക് ചെയ്തത് 6.4 മില്യൺ ആളുകള്‍. അങ്ങനെ യുട്യൂബില്‍ഏറ്റവുമധികമാളുകൾ ഡിസ്‍ലൈക്ക് ചെയ്ത വീഡിയോ എന്ന ചീത്തപ്പേര് അദ്ദേഹത്തിന്‍റെ ഈ ഗാനത്തിന് ലഭിച്ചു.

2012 നവംബർ വരെ ലോകത്ത് ഏറ്റവുമധികം വീക്ഷിക്കപ്പെട്ട വിഡിയോ എന്ന റെക്കോർഡ് ഈ പാട്ടിനായിരുന്നു എന്നതാണ്.  ഇതുവര 1.3 ബില്യൺ പ്രാവശ്യമാണ് ലോകം ഈ പാട്ട് യുട്യൂബിലൂടെ കേട്ടത്. ഏറ്റവുമധികം പ്രാവശ്യം ലോകം കണ്ട വിഡിയോകളുടെ കൂട്ടത്തിൽ പതിനഞ്ചാമതാണ് ഈ ഗാനം.

ട്രിക്കി സ്റ്റ്യുവാർട്ട് നിർമ്മിച്ച ഈ വീഡിയോ പതിനാറാം വയസിലാണ് ബീബർ  പുറത്തിറക്കിയത്.https://youtu.be/kffacxfA7G4

Read More >>