പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ 'നടപടികള്‍' വിരളം

1992ന് ശേഷം നാളിത് വരെ ഏകദേശം രണ്ടായിരത്തോളം പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിന് ഇടയില്‍ കൊല്ലപ്പെട്ടു. ഈ കൊലപാതകങ്ങളില്‍ അന്വേഷണം നടന്നിട്ടുള്ളതും നടപടികള്‍ സ്വീകരിച്ചിട്ടുള്ളതും 13% കേസുകളില്‍ മാത്രമാണ്...

പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍

ശിക്ഷിക്കപ്പെടാതെ കൊലപാതകികള്‍, അല്ലെങ്കില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട് പോകുന്ന കൊലപാതകികള്‍. പത്രപ്രവര്‍ത്തകര്‍ അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി 'സമ്പാദിച്ച' ശത്രുക്കള്‍ അവരുടെ ഘാതകരായി മാറുമ്പോള്‍ നീതിന്യായ വ്യവസ്ഥ പ്രതികരണശേഷി ഇല്ലാത്ത പാവയായി മാറുന്നുവെന്ന് പത്രപ്രവര്‍ത്തക സംരക്ഷണ കമ്മറ്റി കുറ്റപ്പെടുത്തുന്നു.

പത്രപ്രവര്‍ത്തകരെ മാത്രം ലക്ഷ്യം വച്ച് നടത്തിയ 787  കേസുകള്‍ കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും ഇതില്‍ 34 എണ്ണത്തില്‍ മാത്രമാണ് പ്രതികളെ എല്ലാവരെയും ശിക്ഷിച്ചത് എന്നും കണക്കുകള്‍വ്യക്തമാക്കുന്നു.


ഇറാഖിലും ഫിലിപ്പിയന്‍സിലുമാണ് ഏറ്റവും അധികം പത്രപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുന്നത്. 1992 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സിറിയ, ഫിലിപ്പിയന്‍സ് തുടങ്ങി ഇന്ത്യയില്‍ വരെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ പൂര്‍ണമായി അന്വേഷിച്ചു തീര്‍പ്പാക്കാന്‍ സാധിച്ചിട്ടില്ല എന്ന് വ്യക്തമാകും.

ഈ കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് പ്രശസ്ത അമേരിക്കന്‍ ഫോട്ടോ പത്രപ്രവര്‍ത്തകനായ ഗില്‍ക്കിയെയും അദ്ദേഹത്തിന്‍റെ ഭാഷ സഹായിയായിരുന്ന സഹിബുള്ള തമനഹയേയും അഫ്ഗാനില്‍ വച്ച് താലിബാന്‍ ക്രൂരമായി വധിച്ചത്. തന്‍റെ വാര്‍ത്തകള്‍ വെറും വാര്‍ത്തകള്‍ അല്ലെന്നും ആ വാര്‍ത്തകള്‍ക്ക് കണ്ടു ഒന്ന് മാറി ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അതാണ്‌ ആ വാര്‍ത്തയുടെ വിജയമെന്നും അദ്ദേഹം മുന്‍പ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

പത്രപ്രവര്‍ത്തക സംരക്ഷണ കമ്മറ്റിയുടെ കണക്കുകള്‍ പ്രകാരം, ഒട്ടുമിക്ക പത്ര പ്രവര്‍ത്തകരും കൊല്ലപ്പെട്ടത് സ്വന്തം രാജ്യത്ത് വച്ച് തന്നെയാണ്. കൊല്ലപ്പെട്ടത്തില്‍ മുക്കാല്‍ ശതമാനവും ആണുങ്ങള്‍ ആണെന്നും 80ഓളം സ്ത്രീ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും കണക്കുകള്‍ സൂച്ചിപിക്കുന്നു. കൊല്ലപ്പെട്ടവരില്‍മിക്കവര്‍ക്കും സുരക്ഷ ഭീഷണിയുണ്ടായിരുന്നതായും സംഘടന പറയുന്നു.

journlist

2003ന്ശേഷം ഇറാഖില്‍ 55 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്.എന്നാല്‍ അവിടത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സംഖ്യ വര്‍ദ്ധിക്കാന്‍ തന്നെയാണ് സാധ്യത. 1992 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 149 സ്വദേശികളും 23 വിദേശ പത്രപ്രവര്‍ത്തകരും ഇവിടെ കൊല്ലപ്പെട്ടു. 2013ന് ശേഷം ഐഎസ് നടത്തുന്ന നരനായാട്ടില്‍ ഇറാഖ്, തുര്‍ക്കി,സിറിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഒട്ടനവധി പത്രപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപെട്ടു.

2012ല്‍ ഐഎസ് തട്ടി കൊണ്ട് പോവുകയും 2014ല്‍ തലയറത്ത് കൊലപ്പെടുത്തുകയും ചെയ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ്‌ ഫോളിയാണ് ഐഎസ് സിറിയയില്‍ വച്ച് നടത്തിയ ആദ്യ പത്രപ്രവര്‍ത്തക കൊലപാതകം. ഇറാഖിന് ശേഷം പത്രപ്രവര്‍ത്തകരെതിരഞ്ഞു പിടിച്ചു കൊലയ്ക്ക് കൊടുക്കുന്ന രാജ്യം സിറിയയാണ്. തൊട്ടു പിന്നാലെ ഫിലിപ്പിയന്‍നൗസുമുണ്ട്...

"നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ആയത് കൊണ്ട് നിങ്ങളെ അവര്‍ കൊല്ലാതെ ഇരിക്കുമോ" എന്ന്  ഫിലിപ്പിയന്‍സ് രാഷ്ട്രപതി റോട്രിഗസ് ദുട്രെറ്റ് പറഞ്ഞത് വലിയ വിവാദമായിരുന്നു. പിന്നീട്  ഈ നിലപാട് അദ്ദേഹം മാറ്റുകയുണ്ടായി...