മാധ്യമ പ്രവര്‍ത്തകന് വധഭീഷണി ; കെയുഡബ്ല്യുജെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി

.ശ്രീജിത്തും കെയുഡബ്ല്യുജെ പാലക്കാട് ജില്ലാ ഘടകവും ചേര്‍ന്നാണ് പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ .ശ്രീനിവാസനാണ് പരാതി നല്‍കിയത് . വധഭീഷണി സന്ദേശം വന്ന ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി വിശദമായ പരാതിയാണ് നല്‍കിയത്.

മാധ്യമ പ്രവര്‍ത്തകന് വധഭീഷണി ; കെയുഡബ്ല്യുജെ  ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി

പാലക്കാട് . ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആര്‍ എസ് എസ് അക്രമത്തിന് ഇരയായ റിപ്പോര്‍ട്ടര്‍ ടിവി പാലക്കാട് റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാറിന് നേരെയുണ്ടായ വധഭീഷണിയെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി .ശ്രീജിത്തും കെയുഡബ്ല്യുജെ പാലക്കാട് ജില്ലാ ഘടകവും ചേര്‍ന്നാണ് പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ .ശ്രീനിവാസനാണ് പരാതി നല്‍കിയത് . വധഭീഷണി സന്ദേശം വന്ന ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി വിശദമായ പരാതിയാണ് നല്‍കിയത്.

മാധ്യമ പ്രവര്‍ത്തകനു നേരെയുണ്ടായ വധഭീഷണി ഗൗരവമായി അന്വേഷിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .സ്വതന്ത്രവും നിര്‍ഭയവുമായും മാധ്യമ പ്രവര്‍ത്തനം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡണ്ട് ജയകൃഷ്ണന്‍ നരിക്കുട്ടിയും സെക്രട്ടറി സി ആര്‍ ദിനേശും ആവശ്യപ്പെട്ടു .

.ജൂണ്‍ 14ന്  ചെര്‍പ്പുളശേരി നെല്ലായ ഭാഗത്ത് സിപിഐ(എം) പ്രവര്‍ത്തകരുടെ വീടും ബൈക്കുകളും കത്തിച്ച കേസില്‍ അറസ്റ്റിലായ ആറ് ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത് . ദ്യശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെ രണ്ടു ബൈക്കുകളിലായി എത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു .സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍ , റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് , പ്രാദേശിക ചാനലിലെ അനൂപ് എന്നിവര്‍ക്കാണ് പരുക്കേറ്റത് . അനൂപിന്റെ കാമറയും തകര്‍ത്തിരുന്നു . സംഭവത്തെ തുടര്‍ന്ന് ആര്‍ എസ് എസ് കാര്യവാഹകും തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയുമായ വിഷ്ണു , ചെര്‍പ്പുളശേരി സ്വദേശികളായ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരേയും വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു . തുടര്‍ന്ന് പ്രതികളായ വിഷ്ണുവും സതീഷും ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ഇവരെ ഒറ്റപ്പാലം കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയുമാണ് . പ്രതികളില്‍ ഒരാളെ ഇനിയും പിടികൂടിയിട്ടില്ല .

Story by