മാധ്യമപ്രവർത്തക അനുശ്രീ പിള്ള അന്തരിച്ചു; മരണം ആശുപത്രിയിൽ കുഴഞ്ഞുവീണ്

ഇന്നലെ രാത്രി റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാധ്യമപ്രവർത്തക അനുശ്രീ പിള്ള അന്തരിച്ചു; മരണം ആശുപത്രിയിൽ കുഴഞ്ഞുവീണ്

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു. ഇന്നലെ രാത്രി റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമില്‍ ചീഫ് കോപ്പി എഡിറ്ററായിരുന്നു അനുശ്രീ. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നു ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അനുശ്രീ മാധ്യമ രംഗത്തെത്തിയത്. ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യാവിഷന്‍ ചാനലിലെ ജനപ്രിയ വിനോദ പരിപാടിയായ 'മ്യാവൂ'വിന്റെ അവതാരകയായിരുന്നു.

Read More >>