ഡോ. ജോസ് ജേക്കബിനെ നീക്കം ചെയ്തത് കോടതി വിലക്കി

പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജോസ് ജേക്കബിനെ നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

ഡോ. ജോസ് ജേക്കബിനെ നീക്കം ചെയ്തത് കോടതി വിലക്കി

പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജോസ് ജേക്കബിനെ നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

ഇന്‍സ്റ്റിറ്റിയൂട്ട് ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ ഡയറക്ടറെ മാറ്റാന്‍ സാധിക്കുകയുള്ളു എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റീസ് അലക്‌സാണ്ടര്‍ ജേക്കബ് സ്റ്റേ ചെയ്തത്. കൗണ്‍സിലിന്റെ അംഗീകാരമോ, നോട്ടീസോ ഇല്ലാതെയാണ് ഇദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയത്.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി.രംഗരാജന്‍, ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്‍, ഡോ. എം.എസ്. വല്യത്താന്‍, ഡോ.എം.എ. ഉമ്മന്‍ തുടങ്ങിയ വിദഗ്ധര്‍ ഉള്‍പ്പെടുന്ന കൗണ്‍സിലാണ് ഡോ. ജോസ് ജേക്കബിനെ നിയമിച്ചത്.