ജിഷയുടെ ചേച്ചി ദീപ ജോലിയില്‍ പ്രവേശിച്ചു

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ മൂത്ത സഹോദരി ദീപ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.

ജിഷയുടെ ചേച്ചി ദീപ ജോലിയില്‍ പ്രവേശിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ മൂത്ത സഹോദരി ദീപ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.

ഇന്നലെ രാവിലെ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫീസിലെത്തിയാണ് അറ്റന്‍ഡര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ലതയുടെ മുമ്പിലെത്തിയാണ് ചുമതലയേറ്റത്. ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സ പൂര്‍ത്തിയാകുന്നത് വരെ പ്രത്യേക അവധി അനുവദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം ദീപ ആശുപത്രിയിലേക്ക് തിരികെപ്പോയി.

ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നേരത്തെ ജോലി വാഗ്ദാനം ചെയ്തിരുന്നു. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്.  45 ദിവസത്തിനകം വീട്നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കുമെന്നുള്ള വാഗ്ദാനമനുസരിച്ച് നിര്‍മാണ വേലയും പുരോഗമിക്കുന്നുണ്ട്.

Read More >>