ജിഷയുടെ കൊലപാതകിയെ കുറിച്ചുള്ള തന്റെ സംശയങ്ങള്‍ നാളെ മുഖ്യമന്ത്രിയോട് പറയുമെന്ന് ജിഷയുടെ അച്ഛന്‍

ജിഷ മദ്യപിച്ചിരുന്നു എന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷണം വഴിതിരിച്ച് വിടാനുള്ള തന്ത്രമാണ്.താന്‍ മദ്യപിച്ച് വീട്ടില്‍ വരുമ്പോള്‍ അവള്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തിട്ടുളളത്. അങ്ങിനെയുള്ള മകളെ കുറിച്ച് അനാവശ്യ വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഈ ഉന്നതന്റെ പേര് പുറത്ത് വരാതിരിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

ജിഷയുടെ കൊലപാതകിയെ കുറിച്ചുള്ള തന്റെ സംശയങ്ങള്‍ നാളെ മുഖ്യമന്ത്രിയോട് പറയുമെന്ന് ജിഷയുടെ അച്ഛന്‍

തിരുവനന്തപുരം: ആരാണ് ജിഷയുടെ കൊലപാതകത്തിന് പിന്നിലെന്ന് താന്‍ നാളെ മുഖ്യമന്ത്രിയോട് പറയുമെന്ന് ജിഷയുടെ പിതാവ് പാപ്പു നാരദാന്യുസിനോട് വ്യക്തമാക്കി. തന്റെ മകളെ കൊന്നത് ആരെന്ന് കണ്ട് പിടിച്ച് തരണം.ഈ കാര്യത്തില്‍ പോലീസിന്റെ 'നിഷ്ഠുരമായ മൂടിവെയ്പ്പ്' അവസാനിപ്പിക്കണം എന്നാണ് തനിക്ക് പറയാന്‍ ഉള്ളത്. ഒരു ബന്ധവുമില്ലാത്ത് കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്റെ മകള്‍ ഒറ്റക്ക് വീട്ടില്‍ വരുന്ന സമയം നോക്കി കൃത്യമായി കരുതിക്കൂട്ടിയാണ് ഇത് ചെയ്തത്.എന്റെ മകളുടെ കൊലപാതകത്തിന് പിന്നില്‍ ഒരു ഉന്നതനായ ശക്തിയുണ്ട്.ഓരോ സാഹചര്യത്തെളിവുകളും അത് തന്നെയാണ് വ്യക്തമാക്കുന്നത്. ജനങ്ങള്‍ ഒന്നടങ്കം ജിഷക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെടുമ്പോള്‍ പോലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്.ചെരുപ്പും ഡിഎന്‍എ ടെസ്റ്റുമായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയത് എന്തിന് വേണ്ടിയായിരുന്നു? കൊലപാതകി തൊട്ട് അടുത്ത് തന്നെ ഉണ്ടെന്ന് പോലീസിനും അറിയാവുന്നതല്ലേ. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച മാദ്ധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരേ ഇന്ന് ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയതായും ജിഷയുടെ പിതാവ് നാരദാന്യുസിനോട് പറഞ്ഞു.


ജിഷ മദ്യപിച്ചിരുന്നു എന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷണം വഴിതിരിച്ച് വിടാനുള്ള തന്ത്രമാണ്.താന്‍ മദ്യപിച്ച് വീട്ടില്‍ വരുമ്പോള്‍ അവള്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തിട്ടുളളത്. അങ്ങിനെയുള്ള മകളെ കുറിച്ച് അനാവശ്യ വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഈ ഉന്നതന്റെ പേര് പുറത്ത് വരാതിരിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

ജിഷയുടെ അമ്മ രാജേശ്വരിക്ക് മകള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍15 ലക്ഷം രൂപ കൈമാറുന്നത് പിപി തങ്കച്ചനാണ്. ഇത് നേരത്തെ തന്നിരുന്നുവെങ്കില്‍ അവള്‍ മരിക്കില്ലായിരുന്നെല്ലോ എന്നാണ് അന്ന് രാജേശ്വരി പറഞ്ഞത്. മൂത്തമകള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്കി. ജിഷയുടെ ആശ്രിത അല്ലായിരുന്നിട്ടും എന്തിനാണ് ദീപക്ക് ജോലി നല്കിയത്? ഇതോടെ ഇവര്‍ക്ക് തങ്കച്ചന്‍ പൊന്നച്ചനായി എന്നും അദ്ദേഹം ആരോപിച്ചു. പണത്തിന് വേണ്ടിയല്ല തന്റെ പോരാട്ടം.തനിക്ക് വധ ഭീഷണിയുണ്ട്. കോടികള്‍ നല്കാമെന്ന് പറഞ്ഞാലും താന്‍ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജിഷ മദ്യപിച്ചതായി ഇന്ന് മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയടക്കം അന്വേഷണത്തെ വഴിതിരിച്ച് വിടാനാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലും ആരോപിച്ചു.ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്കിയട്ടുണ്ട്.ഇത്തരം വാര്‍ത്തകള്‍ ഇനി മാദ്ധ്യമങ്ങളില്‍ വന്നാല്‍ ആ സൂചന പോലീസില്‍ നിന്ന് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഐജി ശ്രീജിത്തിന് ഡിജിപി തങ്ങളുടെ മുന്നില്‍ വെച്ച് തന്നെ നിര്‍ദ്ദേശം നല്‍കിയതായും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.

നേരത്തെ ജോമാന്‍ പുത്തന്‍പുരക്കല്‍ ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണെന്നും ജിഷ ഇദ്ദേഹത്തിന്റ മകളാണെന്നും നാരദാ ന്യൂസിലുടെ ആരോപിച്ചത് വലിയ വിവാദമായിരുന്നു. ഇത് കാണിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷണ സംഘത്തിന് മുഖ്യമന്ത്രി കൈമാറി. ഇതിന് പിന്നാലെ ജിഷയുടെ അച്ഛന്റേതായി ജോമാന്‍ പുത്തന്‍പുരയ്ക്കലിനെതിരായ പരാതിയും പൊലീസിന് ലഭിച്ചു. എന്നാല്‍ ജോമോനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും പാപ്പു നാരദാ ന്യൂസിനോട് വെളിപ്പെടുത്തി. ഒപ്പിട്ട് നല്‍കിയപ്പോള്‍ വാര്‍ഡ് മെമ്പര്‍ ആയിരം രൂപ നല്‍കിയെന്നും പാപ്പു പറഞ്ഞു. ഇതിന് പിന്നാലെയാണ് കേസന്വേഷണം വഴി തെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ അന്വേഷിക്കണമെന്നും കാണിച്ച് പാപ്പു ഡിജിപിക്ക് ഇന്ന് പരാതി നല്‍കിയത്.മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ ബി കോശിയെ കണ്ടും പാപ്പു ഇന്ന് പരാതി നല്കി.

Read More >>