തന്നെ കൊലപ്പെടുത്തുമെന്ന് ഒരു സംഘം ഭീഷണിപ്പെടുത്തിയതായി ജിഷയുടെ പിതാവ്

തന്റെ മകള്‍ അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നില്‍ വന്‍ശക്തികളുണ്ടെന്ന് കരുതുന്നതായും പാപ്പു പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പാപ്പു.

തന്നെ കൊലപ്പെടുത്തുമെന്ന് ഒരു സംഘം ഭീഷണിപ്പെടുത്തിയതായി ജിഷയുടെ പിതാവ്

ഒരു സംഘം ആളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷയുടെ അച്ഛന്‍ പാപ്പു.  മകള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നില്‍ വന്‍ശക്തികളുണ്ടെന്ന് കരുതുന്നതായും പാപ്പു പറഞ്ഞു. നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പാപ്പു.

നേരത്തെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരെ പാപ്പു കേസ് കൊടുത്തിരുന്നു. എന്നാല്‍ കേസ് കൊടുത്തത് താനല്ലെന്ന് പാപ്പു പിന്നീട് പറഞ്ഞു.സ്ഥലത്തെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്പറുമായ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്നാണ് തന്നെ വന്നു കണ്ടെത് എന്നും സര്‍ക്കാര്‍ ധനസഹായം വാങ്ങി തരാം എന്ന് ഉറപ്പ് നല്‍കിയാണ് അവര്‍ തന്നെ കൊണ്ട് വെള്ള കടലാസില്‍ഒപ്പിട്ടു വാങ്ങിയത് എന്നും പാപ്പു പറഞ്ഞു. അന്നേ ദിവസം അവര്‍ തനിക്ക് 1000 രൂപ തന്നുവെന്നും പാപ്പു പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് ജിഷയുടെ പിതാവ് കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചനാണ് എന്ന് ജോമോന്‍ നാരദ ന്യൂസിലൂടെ ആരോപിച്ചിരുന്നു. ഈ ആരോപണം പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ജിഷയുടെ അച്ഛന്‍ പാപ്പു ജോമോന് എതിരെ കേസ് കൊടുത്തത്

Story by
Read More >>