ജിഷ വധക്കേസ്; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ ദിവസമാണ് പ്രതി അമീറുൽ ഇസ്‌ലാമിനെ കേരള പൊലീസ് കാഞ്ചീപുരത്തുനിന്ന് പിടികൂടിയത്.

ജിഷ വധക്കേസ്; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കൊച്ചി: ജിഷ വധക്കേസിൽ കേരള പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു.

കൊലയ്ക്കു കാരണം പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്ലെത്തിയത്. കത്തി കൈവശം കരുതിയിരുന്നു. വൈകിട്ട് അഞ്ചുമണിക്കായിരുന്നു കൊലപാതകം നടത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രതി അമീറുൽ ഇസ്‌ലാമിനെ കേരള പൊലീസ് കാഞ്ചീപുരത്തുനിന്ന് പിടികൂടിയത്. ഇവിടെ കൊറിയൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

പെരുമ്പാവൂരിൽ ജോലി ചെയ്തിരുന്ന അമീറുൽ കൊലപാതകത്തിനുശേഷം സ്വദേശമായ അസമിലെത്തുകയും പിന്നീട് കാഞ്ചിപുരത്തെത്തി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. ഫോണിന്റെ ഐഎംഇഐ നമ്പർ പിന്തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. അതെ സമയം പോലീസ് ഇന്ന് കാഞ്ചിപുരത്ത് എത്തി തെളിവെടുപ്പ് നടത്തി

Read More >>