പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ കൊല നടത്തിയതായി സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് പുറത്തു വിട്ടു

ഇരിങ്ങോള്‍ കാവിലെത്തിയ ചില വിദ്യാര്‍ഥികളാണ് ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ക്കാവില്‍ കണ്ട പ്രതിയെന്ന് സംശയക്കുന്നയാളെക്കുറിച്ച് സൂചന നല്‍കിയത്. കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ് പുതിയ രേഖാചിത്രം.

പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ കൊല നടത്തിയതായി സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് പുറത്തു വിട്ടു

പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ കൊല നടത്തിയതായി സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് പുറത്തു വിട്ടു. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയതുമായ ആളിന്റെ രേഖാചിത്രമാണ് പുറത്തു വിട്ടത്. ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കില്‍ എറണാകുളം റൂറല്‍ ഡിപിസി 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്പി 9497990078, കുറുപ്പംപടി എസ്ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.


രേഖാചിത്രം സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് തയ്യാറാക്കിയത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കിയിരിക്കുന്നത്. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന കാര്യം പോലീസിന്റെ വീഴ്ചയായിരുന്നു. ഒന്നാമത്തെ രേഖാചിത്രം ജിഷയുടെ വീടിനുസമീപത്തെ ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട 30-40 വയസ് തോന്നിക്കുന്ന ആളുടേതാണ്.

ഇരിങ്ങോള്‍ കാവിലെത്തിയ ചില വിദ്യാര്‍ഥികളാണ് ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ക്കാവില്‍ കണ്ട പ്രതിയെന്ന് സംശയക്കുന്നയാളെക്കുറിച്ച് സൂചന നല്‍കിയത്. കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ് പുതിയ രേഖാചിത്രം. ആദ്യം തയ്യാാക്കിയ രേഖാചിത്രത്തില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇപ്പോഴത്തെ രേഖാചിത്രം.

Read More >>