ജിഷയുടെ കൊലപാതകം: രേഖാ ചിത്രവുമായി സാമ്യമുള്ളയാള്‍ പിടിയില്‍

ജിഷയെ അറിയാമെന്ന് റെജി പോലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാല്‍ കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്ന് റെജി പോലീസിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജിഷയുടെ കൊലപാതകം: രേഖാ ചിത്രവുമായി സാമ്യമുള്ളയാള്‍ പിടിയില്‍

കോഴഞ്ചേരി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രേഖാ ചിത്രവുമായി സാമ്യമുള്ളയാളെയാണ് കോഴഞ്ചേരി പോലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ സ്വദേശി റെജിയൊണ് പൊലിസ് പിടികൂടിയത്.

ജിഷയെ അറിയാമെന്ന് റെജി പോലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാല്‍ കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്ന് റെജി പോലീസിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതെന്നും രേഖാചിത്രവുമായി ഇയാള്‍ക്ക് ചില സാമ്യങ്ങളുണ്ടെന്നു വിവരങ്ങള്‍ പെരുമ്പാവൂര്‍ പൊലിസിനു കൈമാറിയിട്ടുണ്ടെന്നും കോഴഞ്ചേരി സി.ഐ വിദ്യാധരന്‍ അറിയിച്ചു.

ജോലിക്കായാണ് റെജി  കോഴഞ്ചേരിയിലെത്തിയത്.

Read More >>