ജിഷയുടെ കൊലപാതകം: പ്രതി അമീറുല്‍ ഇസ്ലാമിനെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചാണ് അമീറുല്‍ ഇസ്ലാമിനെ അമ്മയ്ക്കും സഹോദരിക്കും മുമ്പില്‍ കൊണ്ടുവന്നത്. താനോ അമ്മയോ തിരിച്ചറിഞ്ഞില്ലെന്നും ആദ്യമായാണ് അമീറുല്‍ ഇസ്ലാമിനെ കാണുന്നതെന്നും സഹോദരി ദീപ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ജിഷയുടെ കൊലപാതകം: പ്രതി അമീറുല്‍ ഇസ്ലാമിനെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് പോലീസ് കണ്ടെത്തിയ അമീറുല്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. തെളിവെടുപ്പിനായി അമീറുല്‍ ഇസ്ലാമിനെ ഇരുവര്‍ക്കും മുന്നില്‍ കൊണ്ടുവരികയായിരുന്നു.

ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചാണ് അമീറുല്‍ ഇസ്ലാമിനെ അമ്മയ്ക്കും സഹോദരിക്കും മുമ്പില്‍ കൊണ്ടുവന്നത്. താനോ അമ്മയോ തിരിച്ചറിഞ്ഞില്ലെന്നും ആദ്യമായാണ് അമീറുല്‍ ഇസ്ലാമിനെ കാണുന്നതെന്നും സഹോദരി ദീപ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ അമീറുല്‍ ഇസ്ലാമിനെ ആരുമറിയാതെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ജിഷയുടെ വീട്ടിലും അമീറുള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലുമാണ് വന്‍ പൊലീസ് സുരക്ഷയില്‍ തെളിവെടുപ്പ് നടത്താനെത്തിയത്.

വീടിനുള്ളിലും പറമ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തുമാണ് തെളിവെടുപ്പ് നടന്നത്.

പിന്നീട് അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂരിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫിസിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ആലുവയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Read More >>