ജിഷ കൊലപാതകം; ജിഷയുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം

അടുത്ത ബന്ധുക്കളോ സമീപവാസികളോ ഇവരെ തിരിച്ചറിഞ്ഞിട്ടില്ലയെന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു

ജിഷ കൊലപാതകം; ജിഷയുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസില്‍ ജിഷയുടെ ഫോണിൽ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. അടുത്ത ബന്ധുക്കളോ സമീപവാസികളോ ഇവരെ തിരിച്ചറിഞ്ഞിട്ടില്ലയെന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു.

കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രത്തിലെ രൂപവുമായി ഫോണിലെ ചിത്രങ്ങൾ യോജിക്കുന്നില്ല. ജിഷയുടെ മാതാവിന്റെ മൊഴികളും പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരിൽ രണ്ടുപേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ജിഷയുടെ ഡയറിക്കുറിപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.<

Read More >>