ജിഷ കൊലപാതകം; പ്രതിക്കു ലൈംഗിക വൈകൃതമുള്ളതായി പോലീസ്: കൊലയ്ക്കു ശേഷം മൃതദേഹത്തോടു പ്രതികാരം ചെയ്തതായും പോലീസ് നിഗമനം

ജിഷയുടെ വീടിന്റെ 200 മീറ്റര്‍ മാത്രം അകലെ താമസിച്ചിരുന്ന വ്യക്തിയാണ് പിടിയിലായ അമീറുല്‍ ഇസ്ലാം എന്ന അസം സ്വദേശി. പാലക്കാട് നിന്നാണ് ഇയാളെ പിടികൂടിയത്.

ജിഷ കൊലപാതകം; പ്രതിക്കു ലൈംഗിക വൈകൃതമുള്ളതായി പോലീസ്: കൊലയ്ക്കു ശേഷം മൃതദേഹത്തോടു പ്രതികാരം ചെയ്തതായും പോലീസ് നിഗമനം

പെരുമ്പാവൂര്‍.ജിഷയുടെ കൊലപാതകം പെട്ടെന്നുണ്ടായതാവാനാണ് സാധ്യതയെന്ന കണ്ടത്തലില്‍ പോലീസ്. പിടിയിലായ പ്രതി ലൈംഗിക വൈകൃതമുള്ള വ്യക്തിയാണ്. ഇദ്ദേഹം ജിഷയോട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ജിഷ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നിഗമനം. രഹസ്യ കേന്ദ്രത്തില്‍ പ്രതിയെ ചോദ്യം ചെയ്യുകയാണ് പോലീസ്

ജിഷയുടെ വീടിന്റെ 200 മീറ്റര്‍ മാത്രം അകലെ താമസിച്ചിരുന്ന വ്യക്തിയാണ് പിടിയിലായ അമീറുല്‍ ഇസ്ലാം എന്ന അസം സ്വദേശി. പാലക്കാട് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ജിഷയുടെ വീടുപണിക്കു വന്നതായും വിവരമുണ്ട്. അതേ സമയം അമീറുല്‍ ഇസ്ലാമിനെ അറിയില്ലെന്നു ജിഷയുടെ സഹോദരി ദീപ പറഞ്ഞു. പോലീസ് രണ്ടാമതു തയ്യാറാക്കിയ രേഖാ ചിത്രവുമായി ബന്ധമുള്ള വ്യക്തിയാണ് പിടിയിലായ അമീറുല്‍ ഇസ്ലാം. അന്വേഷണ സംഘം കണ്ടെത്തിയ പ്രതിയുടെ ചെരുപ്പും ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴിയുമാണ് ഇതില്‍ ഏറെ നിർണായകമായത്.


സംഭവ ദിവസം വൈകുന്നേരം പ്രതി മദ്യപിച്ചു ജിഷയുടെ വീട്ടിലെത്തുകയും കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്യുകയായിരുന്നു. ശേഷം മൃതദേഹത്തോടു പ്രതികാരം തീര്‍ക്കുകയും ചെയ്തതായാണ് പോലീസിന്റെ കണ്ടെത്തല്‍. കൊല നടന്ന ദിവസം രാവിലെയും ഇയാള്‍ ജിഷയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

ജിഷയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നില്ല. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ മൃതദേഹത്തില്‍ കിടന്നു രൂപം പ്രാപിച്ചിരുന്നത് മദ്യത്തിന്റെ അംശമയായി കണ്ടെത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം.

Read More >>