ജിഷയുടെ കൊലപാതകം: അമീറുല്‍ ഇസ്ലാമിനെ റിമാന്‍ഡ് ചെയ്തു

പെരുമ്പാവൂര്‍ കോടതി ജഡ്ജിയുടെ ചേംബറിലാണ് അമീറുല്‍ ഇസ്ലാമിനെ ഹാജരാക്കിയത്. കനത്ത പോലീസ് കാവലിലാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. മാധ്യമങ്ങളും ജനങ്ങളും അടക്കം നൂറ് കണക്കിന് ആളുകളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത്.

ജിഷയുടെ കൊലപാതകം: അമീറുല്‍ ഇസ്ലാമിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി അമീറുല്‍ ഇസ്ലാമിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമീറുല്‍ ഇസ്ലാമിനെ കാക്കനാട് ജയിലിലേക്ക്  കൊണ്ടുപോയി.

പെരുമ്പാവൂര്‍ കോടതി ജഡ്ജിയുടെ ചേംബറിലാണ് അമീറുല്‍ ഇസ്ലാമിനെ ഹാജരാക്കിയത്. കനത്ത പോലീസ് കാവലിലാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. മാധ്യമങ്ങളും ജനങ്ങളും അടക്കം നൂറ് കണക്കിന് ആളുകളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത്. ഹെല്‍മെറ്റ് ധരിപ്പിച്ചാണ് അമീറുല്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കിയത്.


സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. തിരിച്ചറിയല്‍ പരേഡിന് ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക.

നേരത്തെ ആലുവ പോലീസ് ക്ലബ്ബില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അമീറുല്‍ ഇസ്ലാമിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

നിയമസഹായം വേണമെന്ന് അമീറുല്‍ ഇസ്ലാം കോടതിയെ അറിയിച്ചു. അഡ്വ. പി രാജന്‍ അമീറിന് വേണ്ടി ഹാജരാകും.

നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു അമീറിനെ കോടതിയിലേക്ക് കൊണ്ടുവന്നത്. കോടതിയിലേക്കുള്ള വാഹനങ്ങള്‍ മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്. കോടതി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കോടതി പരിസരത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്.

Read More >>