ജിഷയുടെ കൊലപാതകം: അമീറുല്‍ ഇസ്ലാമിനെ ജുലൈ 13 വരെ റിമാന്‍ഡ് ചെയ്തു

പൊലീസിന് അനുവദിച്ച കസ്റ്റഡി കാലവധി തീര്‍ന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കിയത്.

ജിഷയുടെ കൊലപാതകം: അമീറുല്‍ ഇസ്ലാമിനെ ജുലൈ 13 വരെ റിമാന്‍ഡ് ചെയ്തു

പെരുമ്പാവൂര്‍: ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ ജുലൈ 13 വരെ റിമാന്‍ഡ് ചെയ്തു. അല്‍പ്പം മുമ്പാണ് അമീറിനെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

പൊലീസിന് അനുവദിച്ച കസ്റ്റഡി കാലവധി തീര്‍ന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അമീറിനെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.

തെളിവെടുപ്പ് കഴിഞ്ഞതിനാല്‍ മുഖം മറക്കാതെയായിരുന്നു അമീറിനെ കോടതിയില്‍ കൊണ്ടുവന്നത്. പരാതി എന്തെങ്കിലുമുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ പരാതിയില്ലെന്നായിരുന്നു മറുപടി. അമീറിനെ ജയിലിലെത്തി കാണണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമുണ്ടായിട്ടില്ലെന്ന ആലുവ താലൂക്ക് ആശുപത്രി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്.

Read More >>