മൃഗങ്ങളെ പ്രകൃതി വരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; അമീറുല്‍ ഇസ്ലാമിനെതിരെ കേസ്

അമീറുല്‍ ഇസ്ലാമിനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.

മൃഗങ്ങളെ പ്രകൃതി വരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; അമീറുല്‍ ഇസ്ലാമിനെതിരെ കേസ്മൃഗങ്ങളെ പ്രകൃതി വരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാരോപ്പിച്ചു ജിഷ കൊലക്കേസ്  പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.


അമിറുല്‍ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജിന് സമീപത്തെ നിരവധി മൃഗങ്ങളെ ഇയാൾ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയിരുന്നു. ഇത്തരം ലൈഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങൾ  ആമീറിന്റെ  മൊബൈല്‍  ഫോണില്‍നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.  ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ലൈംഗിക വൈകൃത സ്വഭാവം പ്രകടിപ്പിക്കുന്ന ആളാണ് ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമെന്നുള്ളത് തെളിയിക്കുന്ന  വ്യക്തമായ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.  മൃഗങ്ങളെ തൃശൂ‌ർ വെറ്റിനറി സർവ്വകലാശാലയിലെത്തിച്ച് പരിശോധിച്ച ശേഷം കുറുപ്പംപടി  പൊലീസ്  കോടതിയില്‍ ഇതുസംബന്ധിച്ച എഫ്ഐആർ സമര്‍പ്പിച്ചു.

മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൽ മാരകമായി മുറിവുണ്ടാക്കുന്നതും ഇയാളുടെ ശീലമായിരുന്നു.  പ്രതിക്ക് ഇത്തരം ലൈംഗിക വൈകൃതങ്ങളുണ്ടെന്നും, ഇരയോട് അതിക്രൂരമായാണ് പെരുമാറുന്നതെന്നും ഈ കേസിലൂടെ തെളിയിക്കാൻ പൊലീസിന്  കഴിയും.

Read More >>