അമീറുൽ ആസമിലെത്തിയത് ജിഷ കൊല്ലപ്പെടുന്നതിനു മുൻപെന്ന് അമീറുളിന്റെ പിതാവ്

ജിഷ വധക്കേസ് വീണ്ടും കുഴഞ്ഞു മറിയുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം പോലീസിന് നല്‍കിയ മൊഴി അടിസ്ഥാന രഹിതമെന്ന ആരോപണവുമായി പ്രതിയുടെ പിതാവ് യാക്കൂബ് അലി രംഗത്ത്.

അമീറുൽ ആസമിലെത്തിയത് ജിഷ കൊല്ലപ്പെടുന്നതിനു മുൻപെന്ന് അമീറുളിന്റെ പിതാവ്

നൗഗാവ്: ജിഷ വധക്കേസ് വീണ്ടും കുഴഞ്ഞു മറിയുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം പോലീസിന് നല്‍കിയ മൊഴി അടിസ്ഥാന രഹിതമെന്ന ആരോപണവുമായി പ്രതിയുടെ പിതാവ് യാക്കൂബ് അലി രംഗത്ത്.

ജിഷ കൊല്ലപ്പെട്ട ശേഷമാണ് അസമിലെത്തിയതെന്ന അമീറുല്‍ ഇസ്‌ലാമിന്റെ മൊഴി ശരിയല്ലെന്നും ഏപ്രിൽ ആദ്യമാണ് അമീറുൽ വീട്ടിലെത്തിയതെന്നും പറഞ്ഞ യാക്കൂബ് അലി ആസം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് അമീറുൽ വീട്ടിലെത്തിയത് എന്ന് ഉറപ്പിച്ചു പറയുന്നു.


അതേസമയം, മറ്റൊരു മകൻ ബദറുൽ ഇസ്‌ലാം കേരളത്തിലാണെങ്കിലും എവിടെയാണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമീറുൽ വീട്ടിലേക്ക് പണം അയയ്ക്കാറില്ല. എന്നാൽ ബദറുൽ സുഹൃത്തുവഴി വീട്ടിൽ പണം എത്തിക്കാറുണ്ടെന്നും പിതാവ് പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുൻപാണ് അമീറുൽ നാട്ടിലെത്തിയതെന്നാണ് മാതാവ് ഖദീജയും അയൽവാസികളും പറഞ്ഞിരുന്നു. ഏപ്രിൽ 11നാണ് അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞത്. ജിഷ കൊല്ലപ്പെട്ടത് ഏപ്രിൽ 28നാണ്. നാട്ടിലെത്തിയ അമീറുല്ലിനെ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും അയൽവാസികളിൽ പലരും മൊഴി നൽകിയിട്ടുണ്ട്.

Read More >>