ജിഷ കൊലപാതകം; തിരിച്ചറിയല്‍ പരേഡ് നാളെ

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ട് പ്രതി അമീര്‍ ഇസ്‌ലാമിന്‍റെ തിരിച്ചറിയല്‍ പരേഡ് നാളെ കൊച്ചിയില്‍ നടക്കും.

ജിഷ കൊലപാതകം; തിരിച്ചറിയല്‍ പരേഡ് നാളെ
കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ട് പ്രതി അമീര്‍ ഇസ്‌ലാമിന്‍റെ തിരിച്ചറിയല്‍ പരേഡ് നാളെ കൊച്ചിയില്‍ നടക്കും.


നാളെ ഉച്ചയോടെയാകും കാക്കനാടുളള ജില്ലാ ജയിലില്‍ പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് നടക്കുക. പ്രതിക്കൊപ്പം നില്‍ക്കുന്നതിനായി രൂപ സാദൃശ്യമുളള പത്ത് അന്യസംസ്ഥനതൊഴിലാളികളെയും കണ്ടെത്തിയിട്ടുണ്ട്. സംഭവം ദിവസം പ്രതിയെ കണ്ടുവെന്ന് പറയപ്പെടുന്ന ആറുപേര്‍ക്ക് ഹാജരാകാന്‍ സമണ്‍സും നല്‍കിയിട്ടുണ്ട്.

അതെ സമയം, കുളിക്കടവിലെ തര്‍ക്കമാണ് മാത്രമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ വാദം മുഖവിലക്കെടുക്കേണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്ന പ്രതിയുടെ വെളിപ്പെടുത്തലിലും വൈരുദ്ധ്യങ്ങളുണ്ട്.

ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതുപോലെ ജിഷയുമായി മുന്‍ പരിചയമോ വീടുമായി അടുപ്പമോ ഉണ്ടായിരുന്നോ എന്നറിയാനായി അമ്മ രാജേശ്വരിയുടെ മൊഴി വീണ്ടും എടുക്കുന്നതും പോലീസിന്റെ പരിഗണനയിലാണ്.Read More >>