ജിഷ കൊലക്കേസ്; സൈബര്‍ വിചാരണയ്ക്ക് വിധേയനായ യുവാവ് വിശദീകരണവുമായി രംഗത്ത്

പെരുമ്പാവൂരില്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ ഘാതകനെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.

ജിഷ കൊലക്കേസ്; സൈബര്‍ വിചാരണയ്ക്ക് വിധേയനായ യുവാവ് വിശദീകരണവുമായി രംഗത്ത്

ജിഷ കൊലക്കേസ് അന്വേഷണത്തിനായി പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെട്ട മുഖ്യസാദൃശ്യമുള്ള ചിത്രത്തിലെ വ്യക്തി വിശദീകരണവുമായി രംഗത്ത്.

പറവൂരിലെ ഒരു ടെക്‌സ്റ്റൈല്‍ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന തസ്‌ലിക് കെ വൈ എന്നയാളെയാണ് ജിഷ കൊലക്കേസ്സുമായി ബന്ധപ്പെട്ട് സൈബര്‍ വിചാരണയ്ക്ക് വിധേയനായത്.

ചില ചെറിയ ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുള്ള തസ്‌ലിക് തന്‍റെ ബന്ധുവിന്റെ കടയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണെന്നും സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായ ചിത്രം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കടയുടമ തസ്‌ലികിനേയും കൊണ്ട് പോലീസ് സ്റ്റേഷനില്‍ പോയിരുന്നുവെന്നും നയിബ് ഇ എം എന്നവ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.
പെരുമ്പാവൂരില്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ ഘാതകനെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. ഉദ്ദേശം 5 അടി, 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ രണ്ടാമത്തെ രേഖാചിത്രമായിരുന്നു ഇത്. നേരത്തേ ജിഷയുടെ വീടിന് സമീപത്തെ ഇരിങ്ങോള്‍ കാവില്‍ സംശയാസ്പദമായി കണ്ടതായി സാക്ഷികള്‍ പറഞ്ഞ 30-40 വയസ് തോന്നുന്ന ആളുടേതായിരുന്നു. എന്നാല്‍ രേഖാചിത്രവുമായി സാമ്യമുള്ള ആരെയും കണ്ടെത്താനായിരുന്നില്ല. പുതിയ രേഖാചിത്രം കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്ന ആളിന്റേതാണ്.

Read More >>