ജിഷ കൊലക്കേസ് പ്രതി അമിയൂര്‍ ഇസ്ലാമിനെ മുന്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് സൂചന; തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായരുന്നു

അമിയൂർ ഇസ്ലാമിനെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്നു കസ്റ്റഡിയില്‍ എടുത്തതെന്നാണു വിവരം. ജിഷയുടെ കൊലയാളി കെട്ടിട നിര്‍മാണത്തൊഴിലാളിയാണെന്നുള്ളതും ഇയാളുടെ ദന്തഘടനയും സംശയത്തിന് ആക്കം കൂട്ടി. എന്നാല്‍, ഇയാളുടെ ഡിഎന്‍എ. പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നതിനാലാണ് പ്രതിയെ വിടേണ്ടിവന്നതെന്നാണ് പോലീസ് ഭാഷ്യം.

ജിഷ കൊലക്കേസ് പ്രതി അമിയൂര്‍ ഇസ്ലാമിനെ മുന്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് സൂചന; തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായരുന്നു

അമിയൂര്‍ ഇസ്ലാമിനെ മുന്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നുവെന്നും എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നുവെന്നും സൂചനകള്‍. ജിഷ കൊല്ലപ്പെട്ടു ദിവസങ്ങള്‍ക്കു ശേഷം ഘാതകരെന്ന സംശയത്തില്‍ പോലീസ് മുഖംമൂടി ധരിപ്പിച്ചു സംഭവസ്ഥലത്തു കൊണ്ടുവന്ന രണ്ടുപേരില്‍ ഒരാള്‍ അമിയൂര്‍ ഉള്‍ ഇസ്ലാം തന്നെയാണെന്നും അന്ന് ഡിഎന്‍എ പരിശോധനയുടെ അഭാവത്തില്‍ വിട്ടയയ്ക്കുകയായിരുന്നെന്നുമാണ് പോലീസ് വൃത്തങ്ങള്‍ നലകുന്ന സൂചനകള്‍.


ഇയാളെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്നു കസ്റ്റഡിയില്‍ എടുത്തതെന്നാണു വിവരം. ജിഷയുടെ കൊലയാളി കെട്ടിട നിര്‍മാണത്തൊഴിലാളിയാണെന്നുള്ളതും ഇയാളുടെ ദന്തഘടനയും സംശയത്തിന് ആക്കം കൂട്ടി. എന്നാല്‍, ഇയാളുടെ ഡിഎന്‍എ. പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നതിനാലാണ് പ്രതിയെ വിടേണ്ടിവന്നതെന്നാണ് പോലീസ് ഭാഷ്യം. ജിഷ കൊല്ലപ്പെട്ടപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിലെ ചോര പുരണ്ട ഉമിനീര്‍ മാത്രമാണു പരിശോധനയ്ക്ക് അയച്ചത്. പിന്നീട് കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതോടെയാണ് ഡിഎന്‍എ കണ്ടെത്തിയത്.

ഇയാളെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹാജരാക്കാനും ആദ്യം തീരുമാനം എടുത്തിരുന്നു. ഡിഎന്‍എ നെഗറ്റീവ് എന്ന ഫലം പുറത്തുവന്നതോടെ ഇയാളല്ല പ്രതി എന്ന് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം വാദിക്കുകയായിരുന്നു. മുമ്പുള്ള അനേവഷണ സംഘത്തിന്റെ നീക്കങ്ങളില്‍ ഒത്തിരി പരാതി വന്നിട്ടുണ്ടെങ്കിലും ജിഷയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണ്ണായകമായി. പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ശാസ്ത്രീയ തെളിവുകളുടെ ശേഖരണത്തില്‍ നിര്‍ണായകമാകുകയായിരുന്നു. ആക്രമണ രീതികള്‍, പ്രതിയുടെ പല്ല് പതിഞ്ഞ കടിയേറ്റ മുറിവ്, ഉമിനീര്‍ തുടങ്ങിയവയാണു സുപ്രധാനമായത്.

Read More >>