ജിഷയുടെ കൊലപാതകം: മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

ജിഷയുടെ വീടിന് സമീപമുള്ള കുറുപ്പംപടിയിലെ വളം വില്‍പ്പനകേന്ദ്രത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. കൊല നടന്ന ദിവസം ഉച്ചക്ക് ജിഷയും യുവാവും വീട്ടിലേക്ക് പോകുന്നതാണ് ദൃശ്യങ്ങള്‍.

ജിഷയുടെ കൊലപാതകം: മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: ജിഷ കൊലക്കേസില്‍ പുതിയ തെളിവുകള്‍ പോലീസിന് ലഭിച്ചു. മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ജിഷയുടേയും മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ജിഷയുടെ വീടിന് സമീപമുള്ള കുറുപ്പംപടിയിലെ വളം വില്‍പ്പനകേന്ദ്രത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. കൊല നടന്ന ദിവസം ഉച്ചക്ക് ജിഷയും യുവാവും വീട്ടിലേക്ക് പോകുന്നതാണ് ദൃശ്യങ്ങള്‍.

കൊല  നടന്ന ദിവസം മഞ്ഞ ഷര്‍ട്ടിട്ട യുവാവിനെ കണ്ടതായുള്ള സാക്ഷിമൊഴികള്‍ ശരിവെക്കുന്നതാണ് പുതിയ ദൃശ്യങ്ങള്‍. രാവിലെ ജിഷ കോതമംഗലത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.ഈ കേന്ദ്രത്തിലെ വീഡിയോ ദൃശ്യം കൂടി പരിശോധിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പൊലീസ് നേരത്തേ പരിശോധിച്ചിരുന്നു. പിന്നീടാണ് അടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചത്.