സ്ഥലം മാറിയെത്തിയ ജീവനക്കാരിക്ക് ഇരിപ്പിടം നല്‍കാതെ മറ്റു ജീവനക്കാര്‍

കഴിഞ്ഞ മൂന്നിനാണ് ജീനയെ സൂപ്രണ്ടിന്റെ ഓഫീസിലേയ്ക്ക് സ്ഥലം മാറ്റിയത്. തുടര്‍ന്ന് പകരം മാറിയ ആളുടെ കസേരയില്‍ ഇരുന്നെങ്കിലും മറ്റ് ജീവനക്കാര്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ജീന പറയുന്നു.

സ്ഥലം മാറിയെത്തിയ ജീവനക്കാരിക്ക് ഇരിപ്പിടം നല്‍കാതെ മറ്റു ജീവനക്കാര്‍

ചെറുതോണി: സ്ഥലം മാറിയെത്തിയ ജീവനക്കാരിക്ക് ഇരിപ്പിടം നല്‍കിയില്ലെന്ന് പരാതി. മെഡിക്കല്‍ കോളജിലെ കാഷ്യറായി ജോലി ചെയ്തിരുന്ന ജീന ജോര്‍ജിനാണ് ദുരനുഭവം. ജീന ജോര്‍ജ് 12 വര്‍ഷമായി ജില്ലാ ആശുപത്രിയില്‍ ജോലിചെയ്തു വരികയായിരുന്നു.

കഴിഞ്ഞ മൂന്നിനാണ് ജീനയെ സൂപ്രണ്ടിന്റെ ഓഫീസിലേയ്ക്ക് സ്ഥലം മാറ്റിയത്. തുടര്‍ന്ന് പകരം മാറിയ ആളുടെ കസേരയില്‍ ഇരുന്നെങ്കിലും മറ്റ് ജീവനക്കാര്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ജീന പറയുന്നു. തുടര്‍ന്ന് നാലു ദിവസമായി ഇരിക്കാന്‍ സീറ്റില്ലാതെ ഓഫീസില്‍ നില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

തന്റെ സീറ്റിന്റെ കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടാകാത്തതിനാല്‍ കഴിഞ്ഞദിവസം ജീന അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു.

Read More >>