ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 22 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. എ കെ 47 തോക്കുകളും , കയ്യില്‍ ഗ്രനേഡും കരുതിയിരുന്ന നിലയില്‍ ആക്രമണ നടത്തിയ 2 ഭീകരവാദികളെയും സി.ആര്‍.പി.എഫ് വധിച്ചു.

ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

ജമ്മു കാശ്മീരിലെ പാംപോറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ജവാനും. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയെന്ന് പുറത്തുവരുന്ന സൂചനകള്‍. സിആര്‍പിഎഫ് 161 ബറ്റാലിയനിലെ അംഗമായിരുന്നു ജയചന്ദ്രന്‍.

ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 22 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. എ കെ 47 തോക്കുകളും , കയ്യില്‍ ഗ്രനേഡും കരുതിയിരുന്ന നിലയില്‍ ആക്രമണ നടത്തിയ 2 ഭീകരവാദികളെയും സി.ആര്‍.പി.എഫ് വധിച്ചു.

ലത്ത്‌പോരയിലെ പരിശീലനത്തിനു ശേഷം ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന സി.ആര്‍.പി.എഫിന്റെ ബസിനു നേരെയായിരുന്നു ഭീകരവാദികളുടെ വെടിവയ്പ്പ്.

ബസ്സില്‍ ആകെ 40 പേരാണുണ്ടായിരുന്നത്. അപ്രതീക്ഷിതമായി റോഡില്‍ തടസ്സം സൃഷ്ടിച്ചു കൊണ്ടായിരുന്നു തീവ്രവാദികള്‍ ബസിനു നേരെ നിറയൊഴിച്ചത്. ഇതിനു ശേഷം ഇവര്‍ ബസ്സില്‍ കടക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗ പ്രസാദ് പറഞ്ഞു.

ആക്രമികള്‍ പാകിസ്ഥാന്‍ സ്വദേശികളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍- ഇ- തോയ്ബ ഏറ്റെടുത്തിട്ടുണ്ട്. തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പില്‍ കനത്ത സുരക്ഷ സിആര്‍പിഎഫ് ഏര്‍പ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കൊല്ലപ്പെട്ട തീവ്രവാദികളെ മറ്റു രണ്ടു പേരാണ് കൊണ്ടുവിട്ടതെന്നു സാക്ഷിമൊഴികളുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

2 എ.കെ 47 തോക്കുകള്‍, 6 ഗ്രനേഡുകള്‍ എന്നിവ കൊല്ലപ്പെട്ട അക്രമികളില്‍ നിന്നും കണ്ടെടുത്തു. ഈ മാസം തന്നെ സി.ആര്‍.പി.എഫിനു നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. കഴിഞ്ഞ 3 ആക്രമണങ്ങളിലായി 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Read More >>